കഷണ്ടി മാറാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി; സര്‍ജറിക്ക് ശേഷം കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി മരിച്ചു

hair

ചെന്നൈ: മുഖം മാറ്റിവെക്കാന്‍ വരെ ഇപ്പോള്‍ ശസ്ത്രക്രിയ നടക്കുന്ന കാലമാണല്ലോ. എന്തിനും ഏതിനും ശസ്ത്രക്രിയ ഒരു പരിഹാരമായി കാണുന്നവര്‍ ഇല്ലാതില്ല. എന്നാല്‍ ചെന്നൈയിലെ ഒരു കുടുംബത്തിന് ശസ്ത്രക്രിയ വഴി തങ്ങളുടെ മകനെ നഷ്ടമായി. മുടി മാറ്റിവെയ്ക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

22 കാരനായ സന്തോഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. സര്‍ജറിയ്ക്ക് ശേഷമുണ്ടായ കടുത്ത പനിയെത്തുടര്‍ന്ന് യുവാവ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു ചെന്നൈയിലെ ഒരു പ്രമുഖ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് സെന്ററില്‍ പത്ത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലുടെ സന്തോഷിന് മുടികള്‍ വെച്ചുപിടിപ്പിച്ചത്. ഇതിന് പിന്നാലെ സന്തോഷിന് കടുത്ത പനിയും ശരീര വേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നാം ദിവസം യുവാവ് മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സന്തോഷിന് സര്‍ജനി നടത്തിയ ട്രാന്‍സ്പ്ലാന്റ് സെന്ററിന്റെ നടപടികള്‍ ശരിയായ രീതിയിലല്ലെന്ന് സന്തോഷിന്റെ മാതാവ് പറയുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജനും അനസ്തേഷ്യസ്റ്റും നിലവില്‍ ഒളിവിലാണ്. സന്തോഷിന്റെ ശസ്ത്രക്രിയയ്ക്കായി ഏകദേശം 73,000 രൂപയാണ് ചെലവഴിച്ചത്.

Top