
കുട്ടികള്‍ ചിന്തിക്കുന്നത് എന്തെന്ന് കൃത്യമായി ആര്‍ക്കും പറയാനാകില്ല. അവര്‍ ലോകത്തെ കാണുന്നത് മറ്റൊരു വീക്ഷണ കോണിലൂടെയാണ്..നിറങ്ങളും പൂക്കളും ബലൂണും..എന്നാല്‍ കുട്ടികളുടെ ലോകം ഇത് മാത്രമല്ല..ഭയപ്പെടുത്തുന്നതുമാണെന്ന് തെളിയിക്കുകയാണ് ്‌മേരിക്കയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍…ക്ലാസില്‍ ഹാജരാകാതെയിരുന്ന രണ്ട് കുട്ടികളെക്കുറിച്ച് അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്.
ബാത്ത്‌റൂമില്‍ നിന്നും കുട്ടികളെ കണ്ടെത്തിയപ്പോള്‍ അവരുടെ കൈവശം കണ്ടെത്തിയത് മൂര്‍ച്ചയുള്ള കത്തിയും പിസ കട്ടറും. പണ്‍കുട്ടികളെ ചോദ്യം ചെയ്ത അധ്യാപകരും പൊലീസും വീണ്ടും ഞെട്ടി. കാരണം തങ്ങളുടെ സഹപാഠികളെ കൊന്ന് രക്തവും മാംസവും ഭക്ഷിച്ച് ആത്മഹത്യ ചെയ്യാന്‍ ആയിരുന്നു ഇവരുടെ പദ്ധതി. ഫ്ളോറിഡയിലാണ് കത്തികളുമായി സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ പിടികൂടിയത്. പതിനൊന്നും പന്ത്രണ്ടും വയസ് മാത്രം പ്രായമുളള വിദ്യാര്‍ത്ഥിനികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
പേടിപ്പെടുത്തുന്ന സിനിമകള്‍ കൂടുതല്‍ കണ്ടിരുന്ന ഇവര്‍ ഇതിനായി കൃത്യമായ പ്ലാനിങ്ങും നടത്തിയിരുന്നു. ചെറിയ കുട്ടികള്‍ ബാത്ത്‌റൂമില്‍ വരുമ്പോള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. കൊല നടത്തിയതിന് ശേഷം ഇരകളുടെ രക്തവും മാംസവും ഭക്ഷിച്ച് ഇതിന് ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും തീരുമാനിച്ചിരുന്നു. നാല് കത്തികളും പിസ കട്ടറും വിദ്യാര്‍ത്ഥിനികളുടെ കയ്യില്‍ നിന്നും കണ്ടെടുത്തു. ഒരു വൈന്‍ ഗ്ലാസുമുണ്ടായിരുന്നു ഇവരുടെ പക്കല്‍. ഗൂഢാലോചന, സ്‌കൂളില്‍ ആയുധം കൈവശം വയ്ക്കല്‍, കൊലപാതകശ്രമം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബാര്‍ട്ടോ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.