18 കാരിയെ ചെമ്പിലിട്ട് തിളപ്പിച്ച രണ്ട് മന്ത്രവാദികളെ തിരഞ്ഞ് പൊലീസ്

ജെര്‍മന്‍ ഫെസ്റ്റിവലിനിടയില്‍ 18 കാരിയെ ചെമ്പിലിട്ട് തിളപ്പിച്ച രണ്ട് മന്ത്രവാദികളെ തിരഞ്ഞ് പൊലീസ്.. പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്… കാര്‍നിവലില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു പെണ്‍കുട്ടിയെ ഇട്ട് തിളപ്പിച്ച കുട്ടകം.. മന്ത്രവാദികളുടെ വേഷം ധരിച്ച നിരവധി പേരും അവിടെ ഉണ്ടായിരുന്നു.. പെണ്‍കുട്ടിയുടെ സുഹൃത്ത് മന്ത്രവാദികളുടെ വേഷം ധരിച്ച രണ്ട് പേര്‍ക്ക് പെണ്‍കുട്ടിയെ തമാശ രൂപേണ കൈമാറുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കുട്ടകത്തിനടുത്തേക്ക് കൊണ്ടുപോയി… ഒരാള്‍ കുട്ടകത്തിന്റെ അടപ്പ് തുറന്നപ്പോള്‍ മറ്റേയാള്‍ പെണ്‍കുട്ടിയെ കുട്ടകത്തിലേക്ക് തള്ളിയിടുകയായിരുന്നു. പഴയകാല മന്ത്രവാദകഥകളില്‍ മനുഷ്യനെ ജീവനോടെ വേവിക്കുന്ന സീന്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു ഇവര്‍… എന്തായാലും പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്… ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുളള തിരച്ചിലിലാണ് ജര്‍മന്‍ പൊലീസ്.

Top