38 കാരിക്ക് പ്രേതബാധ??പൂജാരി കൈവെച്ചു !കണ്ടുനിന്നവര്‍ക്ക് ബാധയിളകി ..പൂജാരി അറസ്​റ്റില്‍

കൊട്ടാക്കര: മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീയെ ഉപദ്രവിച്ചതിന് ഒരാള്‍ അറസ്റ്റില്‍. ക്ഷേത്രത്തിലെ പുജാരിയാണ് കഴിഞ്ഞ ദിവസം കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം നടന്നത്.ഓടനാവട്ടം മണികണ്‌ഠേശ്വം വടക്കേക്കര വീട്ടില്‍ ആദിഷിനെയാണ് (21) പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം റൂറല്‍ പൊലീസ് മേധാവി എസ്. സുരേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിെന്‍റ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

വ്യാഴാഴ്ച രാത്രി 11 ഒാടെയാണ് സംഭവം. രണ്ടു വര്‍ഷമായി ഇവിടെ പൂജാരിയായി ജോലി നോക്കിവരുന്ന ആദിഷ് പ്രശ്നംവെപ്പും ജ്യോതിഷവും നടത്തിയിരുന്നു. ഇത്തരത്തില്‍ പ്രശ്നംെവച്ചപ്പോഴാണ് ആവണീശ്വരം സ്വദേശിനിയുടെ ശരീരത്തില്‍ ‘ബാധ’കൂടിയതായി ആദിഷ് അറിയിച്ചത്. തുടര്‍ന്ന് വൈകീട്ട് ഏഴോടെ പൂജാരിയുടെ നിര്‍ദേശ പ്രകാരം യുവതിയും ബന്ധുക്കളും ബാധയൊഴിപ്പിക്കാനായി ഇയാളുടെ അടുത്തെത്തി. ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീയെ വടികൊണ്ടടിക്കുകയായിരുന്നു. ബഹളംകേട്ട് വഴിയാത്രക്കാരായ ആളുകളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും യുവതി മര്‍ദനമേറ്റ് അവശയായിരുന്നു. തുടര്‍ന്ന് പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് െപാലീസ് അേന്വഷിക്കുന്നുണ്ട്.
രണ്ടു വര്‍ഷമായി പ്രതി ലോട്ടസ് റോഡിലുള്ള കോവിലില്‍ പൂജാരിയായി ജോലി ചെയ്യുകായയിരുന്നു. പൂജ നടത്തിയത് കൊട്ടാരക്കര ചന്തമുക്കിന് സമീപം ലോട്ടസ് റോഡിലുള്ള കോവിലില്‍ വച്ചാണ് പ്രതി പൂജ നടത്തിയത്. ആഭിചാര ക്രിയകള്‍ നടത്തിയ ഇയാള്‍ യുവതിയെ ദേഹോപദ്രവവും ഏല്‍പ്പിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണം നടക്കുന്നു സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ക്കും കോവില്‍ ഭാരവാഹികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.പൂജാരിയുടെ ഉപദ്രവത്തില്‍ പരിക്കു പറ്റിയ യുവതി അവശ നിലയിലാണ്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

Top