പെണ്‍കുട്ടിയുമായി റൂട്ട്‌ മാറി ഓടി സ്വകാര്യ ബസ്‌; ചോദ്യം ചെയ്‌തപ്പോള്‍?..

കൊച്ചി : പെണ്‍കുട്ടിയുമായി റൂട്ട്‌ മാറി ഓടി സ്വകാര്യ ബസിന്റെ നടപടിയെ ചോദ്യം ചെയ്‌തപ്പോള്‍ മിന്നല്‍ പണിമുടക്കുമായ് ജീവനക്കാര്‍ . ബസിലെ ഏകയാത്രക്കാരിയായ പ്ലസ്‌ ടു വിദ്യാര്‍ഥിനിക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്‌. എന്നാല്‍, ഇവിടെ ഇറക്കാതെ ബസ്‌ പടമുകള്‍ സിവില്‍ ലൈന്‍ റോഡ്‌ വഴി കാക്കനാട്‌ റൂട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടിയെ ബന്ധുക്കളെത്തിയാണ്‌ കൂട്ടിക്കൊണ്ട്‌ പോയത്‌.

വെള്ളിയാഴ്‌ച വൈകിട്ട്‌ ആറരയോടെയാണ്‌ സംഭവം. കാക്കനാട്‌ എത്തിയ വിദ്യാര്‍ഥിനി വീട്ടിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ ബന്ധുക്കള്‍ ബസ്‌ തടഞ്ഞു.വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ജീവനക്കാരെ മര്‍ദിച്ചെന്ന്‌ ആരോപിച്ച്‌ ഇന്നലെ രാവിലെ പത്തു മണി വരെ കാക്കനാട്‌- എറണാകുളം റൂട്ടില്‍ ഒരു വിഭാഗം ബസ്‌ ജീവനക്കാര്‍ പണിമുടക്കി. വിദ്യാര്‍ഥിനിയുമായി റൂട്ട്‌ മാറ്റി സര്‍വീസ്‌ നടത്തിയ ബസ്‌ ജീവനക്കാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി തൃക്കാക്കര പോലീസ്‌ കേസ്‌ എടുക്കാന്‍ തീരുമാനിച്ചതോടെ പണിമുടക്ക്‌ പിന്‍വലിക്കാന്‍ ബസ്‌ ജീവനക്കാരുടെ സംഘടന നിര്‍ബന്ധിതരായി. ബസ്‌ ജീവനക്കാര്‍ക്കെതിരേ പോലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മോട്ടോര്‍ വാഹന നിയമം ലംഘിച്ച്‌ സര്‍വീസ്‌ നടത്തിയ സ്വകാര്യ ബസ്‌ ജീവനക്കാര്‍ക്കെതിരേയുള്ള കേസ്‌ ചര്‍ച്ചകളെ തുടര്‍ന്ന്‌ പോലീസ്‌ ഒഴിവാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top