സ്ത്രീകള്‍ പലതും ഉപേക്ഷിക്കണമെന്ന് മന്ത്രി സുധാകരന്‍; മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് യാതൊരു ബോധവുമില്ല

കണ്ണൂര്‍: സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്നും മൊബൈല്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഒരു ശ്രദ്ധയുമില്ലെന്നും മന്ത്രി ജി സുധാകരന്‍. ചെവിയില്‍ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം ഇത്തരം സാഹചര്യങ്ങളെയാണ് സാമൂഹ്യവിരുദ്ധര്‍ മുതലാക്കുന്നതെന്നും അഭിപ്രായപ്പെടുന്നു. മാതൃഭൂമി പത്രത്തിലെ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന കോളത്തിലാണ് സുധാകരന്റെ ഈ വിവാദ പരാമര്‍ശം വന്നിരിക്കുന്നത്.

‘വനിതകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണ്. വഴിയരികിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവുമില്ല. അടുത്തുകൂടി പോകുന്നവര്‍ കൂട്ടിയിടിച്ചാലും ഇവര്‍ അറിയുന്നില്ല. ഫോണില്‍ മാത്രമാണവരുടെ ശ്രദ്ധ.
ഇത്തരം സാഹചര്യങ്ങളെയാണ് സാമൂഹ്യവിരുദ്ധര്‍ മുതലാക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ പല കാര്യങ്ങളിലും അതിശ്രദ്ധ പുലര്‍ത്തേണ്ട്.’ എന്നാണ് സുധാകരന്റെ ഉപദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ ഫോണുപയോഗിക്കുന്ന വിലക്കുന്ന നടപടികള്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. ബലാത്സംഗത്തിനും മറ്റും കാരണമാകുന്നത് ഇതാണെന്ന് ആരോപിച്ചാണ് സ്ത്രീകളുടെ ഫോണ്‍വിളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പലപ്പോഴും ഹിന്ദു, മുസ്‌ലിം വര്‍ഗീയവാദികളാണ് സ്ത്രീകള്‍ക്കെതിരെ ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്താറുള്ളത്. അത്തരം വിലക്കുകളെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

Top