നാണമില്ലാത്തവള്‍; ഈ വേഷം ധരിച്ച് സഹോദരനൊപ്പം എങ്ങനെ നില്‍ക്കാന്‍ തോന്നുന്നു; സുഹാനയുടെ ബിക്കിനി ചിത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ബിക്കിനി വേഷങ്ങളിലൂടെ ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങുന്ന ബോളിവുഡ് നായികമാര്‍ ഏറെയാണ്. എന്നാല്‍ താരങ്ങളുടെ മക്കളെയും സോഷ്യല്‍മീഡിയ വെറുതെ വിടാറില്ല. ഷാരൂഖിന്റെ മകള്‍ സുഹാനയാണ് സോഷ്യല്‍മീഡിയയുടെ പുതിയ ഇര. അച്ഛന്‍ ഷാരൂഖിനെ ചുംബിച്ചതിന്റെ പേരിലാണ് ഇതിന് മുമ്പ് സുഹാന വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇപ്പോഴാകട്ടെ ബിക്കിനി ധരിച്ചതിന്റെ പേരിലും. അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയില്‍ പോയപ്പോഴെടുത്ത ചിത്രം ഫാന്‍സ് ക്ലബില്‍ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളില്‍ സുഹാനയ്‌ക്കെതിരെ അസഭ്യവര്‍ഷം തുടങ്ങിയത്. ഇളയ സഹോദരന്‍ അബ്രാമിനും ബന്ധുക്കളായ ആലിയ, അര്‍ജ്ജുന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സുഹാന പങ്കുവച്ചത്. ബിക്കിനി ധരിച്ച സുഹാനയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. സുഹാന പങ്കുവെച്ചചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമായെങ്കിലും അതൊരു കൊടിയ അധിക്ഷേപത്തിലേക്ക് വഴിമാറിയത് ചിത്രം ഫാന്‍സ് ക്ലബില്‍ പങ്കുവച്ചതോടെയാണ്.

നാണമില്ലാത്തവള്‍, സംസ്‌കാരത്തിനു ചേരാത്ത വേഷം ധരിച്ചവള്‍, ഇങ്ങനെയുള്ള പ്രയോഗങ്ങളിലൂടെയാണ് ചിലര്‍ സുഹാനയെ വിമര്‍ശിച്ചത്. വൃത്തികെട്ട വേഷം ധരിച്ച് സഹോദരനോടൊപ്പം നില്‍ക്കാന്‍ നാണമില്ലേയെന്നും ചിലര്‍ ചോദിക്കുന്നു. വ്യക്തി എന്ന നിലയില്‍ എന്തുവേണമെങ്കിലും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ സംസ്‌കാരത്തെ ഉള്‍ക്കൊണ്ടു മാത്രമേ അതു ചെയ്യാന്‍ പാടുള്ളൂ എന്നുമായിരുന്നു ഒരാളുടെ ഉപദേശം.

ഷാരൂഖിനോട് ഒരുപാടു ബഹുമാനമുണ്ടെന്നും എന്നാല്‍ സുഹാനയില്‍ നിന്ന് ഒരിക്കലും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം. സുഹാന ബിക്കിനി ധരിച്ചതിലല്ല ആ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതിലാണ് ആളുകള്‍ക്ക് അമര്‍ഷം. ഇതാദ്യമായല്ല താരപുത്രിമാര്‍ സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നത്. അമീര്‍ഖാന്റെ മകള്‍ ഇറയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. അച്ഛനും മകളും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ പങ്കുവച്ച ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ഇറ വിമര്‍ശനം നേരിട്ടത്. വാത്സല്യം തുളുമ്പുന്ന ആ ചിത്രത്തെപ്പോലും അശ്ലീലം കലര്‍ത്തിയാണ് അന്ന് ആളുകള്‍ കണ്ടത്.

Top