കൂട്ട ആദ്മഹത്യ:യുവതികളുടെ മാതൃസഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.ആത്മഹത്യയുടെ ദൂരുഹതകള്‍ വിട്ടൊഴിയുന്നില്ല

തിരുവനന്തപുരം:കിളിമാനൂരിലെ കൂട്ട ആത്മഹത്യയില്‍ യുവതികളുടെ മാതൃസഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം ഈരാണിമുക്ക് കൈതയില്‍ മുംതാസ്(50), പുതുശേ്ശരിമുക്ക് പാവലയില്‍ മെഹര്‍ബാന്‍(52), എന്നിവരെയാണ് ഇന്നലെ രാത്രി പേട്ട സി. ഐയുടെ ചുമതല വഹിക്കുന്ന കണ്‍ട്രോള്‍ റൂം സി. ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കല്ലമ്പലത്തെ ഒരു ബന്ധുവീട്ടില്‍ നിന്നും പിടികൂടിയത്. ആക്കുളം കായലില്‍ ചാടി മരിച്ച ജാസ്മിന്റെ മാതാവ് ഷോബിദയുടെ സഹോദരിമാരാണ് ഇരുവരും. പേട്ടപൊലീസ് സ്‌റ്റേഷനിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യാനായി വനിതാസെല്ലിലേയ്ക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അസി. കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദ്, കണ്‍ട്രോള്‍ റൂം സി. ഐ. പ്രസാദ് എന്നിവരആണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.jasmin
ഇവരുടെ അറസ്‌റ്റോടെ കിളിമാനൂര്‍ ഗവര്‍മെന്റ് ഹൈസ്‌കൂളിന് സമീപം ജാസ്മിന്‍ മന്‍സിലില്‍ റഹീമിന്റെ ഭാര്യ ജാസ്മിന്‍(35), സഹോദരി സജിനി(24) എന്നിവരുടെ മരണത്തിന് പിന്നിലെ ദുരൂഹതകളുടെയും ചുരുള്‍ നിവരും. കേസില്‍ ഇവരുടെ ബന്ധുവും മുംതാസിന്റെ കാമുകനുമായ എന്‍. എം. എസ് സ്വകാര്യ ബഹസ് ഉടമ തോട്ടയ്ക്കാട്ട് ഈരാണിക്കോണം ലീലാമന്‍സില്‍ നാസറിനെ(45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംതാസുമായി അടുപ്പത്തിലായ നാസര്‍ ഇവരുടെ സഹായിയായി ഷോബിതയുടെ വീട്ടില്‍ കയറിപ്പറ്റുകയും കുടുംബകാര്യങ്ങളില്‍ ഇടപെട്ട് സഹായിയായി കൂടി അവരെ വഞ്ചിക്കുകയും ചെയ്തതാണ് കൂട്ട ആത്മഹത്യയ്ക്ക് ഇടയാക്കിയത്. ജാസ്മിന്റെയും സജിനിയുടെയും ആത്മഹത്യാക്കുറിപ്പുകളില്‍ ഇവര്‍ തങ്ങളുടെ കുടുംബത്തെ കടബാധ്യതകളിലേയ്ക്ക് തള്ളിവിടുകയും വഞ്ചിക്കുകയും ചെയ്ത കാര്യങ്ങള്‍ വിശദമാക്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. ബസുടമയായിരുന്ന നാസര്‍ ജാസ്മിനെയും കുടുംബത്തെയും വഞ്ചിച്ച കാര്യങ്ങളില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകളും ചൂഷണവുമല്ലാതെ സഹോദരിമാരുടെ സ്വകാര്യജീവിതത്തിന് ഭീഷണിയാകുന്ന വിധത്തിലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഇവരില്‍ നിന്നുണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ഇരുവരെയും ഇന്ന് വൈകുംന്നേരം കോടതിയില്‍ ഹാജരാക്കും. ഇവരുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ അന്വേഷണങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂ. ഇരുവരെയും ചോദ്യം ചെയ്യുന്നതോടെ കൂട്ട ആത്മഹത്യയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പെലീസ്.
അതേസമയം ആക്കുളം കൂട്ടആത്മഹത്യ കേസിലെ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല.അമ്മയുടെ മൊഴിയില്‍ നിന്നുമാണ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ജാസ്മിന്റെ മരണവാര്‍ത്തയറിഞ്ഞ് എത്തിയ സഹോദരി സജ്‌ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് പിടിയിലായിരിക്കുന്ന നാസര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

യുവതികളെ സാമ്പത്തികമായി കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വകാര്യ ബസുടമ നാസറാണ്(45) പോലീസ് പിടിയിലായിരിക്കുന്നത്. ജാസ്മിന്റെ ഭര്‍ത്താവ് റഹീം ഖത്തറില്‍ ലേബര്‍ സപ്ലേ കമ്പനി നടത്തുകയാണ്. ഇയാള്‍ അടുത്തിടെയായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നാട്ടിലുള്ള സ്വത്ത് വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ നാസര്‍ ഇത് കൈക്കലാക്കാന്‍ ശ്രമിച്ചു. വസ്തു വില്‍പ്പന നടന്നെങ്കിലും ആ പണം ചില തന്ത്രങ്ങള്‍ വഴി നാസര്‍ കൈക്കലാക്കി. ഈ സംഭവം അറിഞ്ഞാണ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സജ്‌ന നാട്ടിലേക്ക് തിരിച്ചതെന്നും സൂചനയുണ്ട്. കുടുബത്തിന്റെ ദുരന്തവാര്‍ത്തയിഞ്ഞ സജ്‌ന പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സജ്‌നയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് തെളിവായി സൂക്ഷിച്ചിട്ടുണ്ട്. ഞാന്‍ മരിക്കുന്നു, എന്റെ ചേച്ചിയും മക്കളുമില്ലാത്ത ലോകത്ത് എനിക്ക് ജീവിക്കേണ്ട, ഉമ്മയുടെ സഹോദരിമാരാണ് ഇതിന് ഉത്തരവാദികള്‍, അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങുക്കൊടുക്കണം എന്നാണ് സജ്‌നയുടെ ആത്മഹത്യാ കുറിപ്പ്. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് അവള്‍ കൂട്ടുകാരിയ്ക്ക് വാട്‌സ്ആപ്പ് സന്ദേശവും അയച്ചിരുന്നു.

ഖത്തറിലുള്ള റഹീം കുടുംബത്തിന്റെ ദുരന്തം അറിഞ്ഞ് ഞെട്ടലിലാണ്. ഭാര്യയുടേയും കുഞ്ഞിന്റേയും സഹോദരിയുടേയും മുഖം അവസാനമായി ഒരുനോക്കു കാണാന്‍ പോലും വിധിയുണ്ടാകുമോ എന്നറിയാതെ വിഷമിക്കുകയാണ് അദ്ദേഹം. സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ വേതന തര്‍ക്കവുമായി ബന്ധപ്പെട്ട് കേസില്‍ ഖത്തര്‍ ലേബര്‍ കോടതി ഉത്തരവു പ്രകാരം തടവില്‍ കഴിയുകയാണ് റഹീം. മുഖ്യമന്ത്രിയുടെ ഓഫീസ് എംബസിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശ്രമം നടത്തുന്നുണ്ടെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ റഹീമിന് നാട്ടിലേക്ക് വരാനാകുമോയെന്നത് സംശയമാണ്.

യുവതികളുടെ അമ്മയുടെ സഹോദരി മുംതാസിന് നാസറുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ നാസറുമായി ചേര്‍ന്ന് ഈ കുടുംബത്തെ കബളിപ്പിക്കുകയും ചെയ്തു. ഇവരെ ബ്ലാക്ക് മെയില്‍ ചെയ്യാനും ഒപ്പമുണ്ടായിരുന്നു. കേസില്‍ പിടിക്കപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ മുംതാസ് ഒളിവില്‍ പോകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവുമായി ബന്ധപ്പെട്ട് ചില വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. നാസര്‍ ഈ ക്ലിപ്പുകള്‍ കാട്ടിയാണ് ജാസ്മിനെ ഭീഷണിപ്പെടുത്തിയത്. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Top