ആത്മഹത്യ ചെയ്യാന്‍ പുറപ്പെട്ടവരുടെ ജീവന്‍ മറ്റുള്ളവര്‍ ഇത്തരത്തിലുള്ള സമയോചിതമായ ഇടപെടലുകളിലൂടെ രക്ഷിച്ചെടുത്തതായി നാം കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മുംബൈ റെയില്‍വേ സ്റ്റേഷനില്‍ കണ്ടത്. ആത്മഹത്യ ചെയ്യാനായി ഓടിവന്ന് ട്രാക്കില്‍ കിടന്ന മധ്യവയസ്‌കനെ സിആര്‍പിഎഫ് സൈനികറും യാത്രക്കാരും ചേര്‍ന്ന് സാഹസികമായി രക്ഷിക്കുകയായിരുന്നു.
ഈ സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മുംബൈ കുര്‍ള റെയില്‍വേ സ്‌റ്റേഷനില്‍ നാടകീയ സംഭംവങ്ങള്‍ അരങ്ങേറിയത്. ആളുകള്‍ നോക്കി നില്‍ക്കെ മധ്യവയസ്‌ക്കനായ ഒരാള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടിയിറങ്ങി ട്രാക്കില്‍ കിടക്കുകയായിരുന്നു. ട്രെയിന്‍വരുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പകച്ചുപോയ മറ്റുയാത്രക്കാര്‍ ബഹളംവെക്കുകയും കൂട്ടത്തില്‍ ചിലര്‍ ട്രാക്കിലേക്ക് ചാടിയിറങ്ങി ഇയാളെ പിടിച്ചുമാറ്റുകയുമയിരുന്നു.
റെയില്‍വേ സ്‌റ്റേഷനിലുണ്ടായിരുന്നു സിആര്‍പിഎഫ് സൈനികരും റെയില്‍ പോലീസും സഹായത്തിനെത്തി. കുര്‍ള സ്വദേശിയായ ദാമോദര്‍ജി ദമാജികോട്ടേക്കറായിരുന്നു ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കുടുംബപ്രശ്‌നം മൂലമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും തനിക്ക് ഇനി ജീവിക്കണ്ട എന്നും ദാമോദര്‍ജി ദമാജി കോട്ടേക്കര്‍ പിന്നീട് പോലീസിനോട് പറഞ്ഞു.കൗണ്‍സിലിംഗിന് വിധേയമാക്കിയ ഇയാളെ പിന്നീട് കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി വീട്ടിലേക്ക് അയച്ചു.
ദാമോദര്‍ജി ആത്മഹത്യ ചെയ്യാനായി ട്രാക്കില്‍ കിടക്കുന്നതും ഉടന്‍ തന്നെ യാത്രക്കാരും സിആര്‍പിഎഫ് സൈനികരും ചേര്‍ന്ന് രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടത്. ആത്മഹത്യ ശ്രമങ്ങള്‍ക്കുപുറമെ അശ്രദ്ധ മൂലമുള്ള ധാരളം അപകടങ്ങളും ഇവിടെ ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം അഞ്ചുവയസ്സ് പ്രയമുള്ള ആണ്‍കുട്ടി പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള സ്ഥലത്ത് വീണുപോയിരുന്നു. റെയില്‍വേ കോണ്‍സ്റ്റബിളായിരുന്നു കുട്ടിയെ രക്ഷപ്പെടുത്തിയത്.
#WATCH: A man was saved by Railway Protection Force (RPF) personnel & other passengers after he attempted to commit suicide at #Mumbai's Kurla railway station. (30.07.2018) (Source: CCTV) pic.twitter.com/6Yz5WB2Tsw
— ANI (@ANI) July 30, 2018