കന്യാകുമാരി: ദമ്പതികളെയും ഏഴു വയസ്സുകാരന്‍ മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയ്ക്ക് സമീപം കിണര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ മുരളീധരന്‍ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത.്
ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് മൂവരും ജീവനൊടുക്കാന്‍ കാരണമെന്ന് വീട്ടില്‍ നിന്നും ലഭിച്ച കുറിപ്പില്‍ പറയുന്നതായി തക്കല പൊലീസ് അറിയിച്ചു.
2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2016ലാണ് ഇരുവര്‍ക്കും മകന്‍ പിറന്നത്. മൂന്നു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുന്‍പു പുതിയ വീടു നിര്‍മിക്കുകയും ചെയ്തു എന്നാല്‍ മകന് ഓട്ടിസം സ്ഥിരീകരിച്ചതോടെ ഇരുവരും മനോവിഷമത്തിലായി.