പ്രശസ്ത നടി അന്തരിച്ചു

കൊല്‍ക്കത്ത ; പ്രശസ്ത ബംഗാളി നായിക സുമിത സന്യാല്‍ (71) അന്തരിച്ചു.ദേശപ്രിയോ പാര്‍ക്കിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1960ല്‍ ഖംഖാബാബുര്‍ പ്രാത്യാബര്‍തന്‍ എന്ന സിനിമയിലൂടെ അരങ്ങിലെത്തി. അമിതാഭ് ബച്ചന്‍ നായകനായ ഹിന്ദി ചിത്രം ആനന്ദിലെ നായിക വേഷത്തിലൂടെ ഹിന്ദി സിനിമയില്‍ മികച്ച സാന്നിധ്യമറിയിക്കാന്‍ സുമിതയ്ക്ക് സാധിച്ചു. ഗുഡി, ആശീര്‍വാദ്, മേരേ അപ്നെ എന്നീ ഹിന്ദി ചിത്രങ്ങളിലും സുമിത ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഫിലിം എഡിറ്റര്‍ സുബോധ് റോയ് ആണ് ഭര്‍ത്തവ്. സുമിതയുടെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിനം അറിയിച്ചു.

Top