ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ എം.പി രംഗത്ത്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച പാട്യാല ഹൗസ് കോടതി തരൂരിനോട് ജൂലായ് ഏഴിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസിന്റെ ആദ്യം മുതല്‍ തന്നെ അന്വേഷണവുമായി ഞാന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ഈ കേസില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും. കുറ്റപത്രത്തില്‍ തനിക്കെതിരെ പൊലീസ് ആരോപിച്ചിരിക്കുന്ന വാദങ്ങള്‍ എല്ലാം തന്നെ അടിസ്ഥാനരിഹതവും തന്നെ ബോധപൂര്‍വം താറടിച്ച് കാണിക്കാനുള്ളതുമാണ്. ഈ സംഭവത്തിലെ യഥാര്‍ത്ഥ സത്യം കോടതി വിധിയിലൂടെ പുറത്ത് വരുമെന്ന് നേരത്തെ പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.
അതേസമയം മാദ്ധ്യമങ്ങള്‍ തന്റേയും കുടുംബത്തിന്റേയും സ്വകാര്യത മാനിക്കണമെന്നും തരൂര്‍ അഭ്യര്‍ത്ഥിച്ചു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.