കാവ്യയും പള്‍സര്‍ സുനിയും ഒരു വാഹനത്തില്‍ യാത്ര ചെയ്തതിന്റെ നിര്‍ണായക തെളിവ് പോലീസിന്

കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസിൽ അന്വോഷണം നടത്തുന്നതിൽ നിർണ്ണായക വഴിത്തിരിവയ്ക്കുന്ന തെളി പൊലീസിന് .കാവ്യയും പള്‍സര്‍ സുനിയും ഒരു വാഹനത്തില്‍ യാത്ര ചെയ്തതിന്റെ നിര്‍ണായക തെളിവ് പോലീസിന് കിട്ടിക്കഴിഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാവ്യമാധവന്‍ സുനിയെ അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ദിലീപും കാവ്യമാധവും അവസാനമായി ഒന്നിച്ചഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്ത് സുനില്‍ വന്നതിന്റെയും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, ആക്രമണത്തില്‍ ദിലീപിന് യാതൊരു പങ്കുമില്ലെന്നാണ് കാവ്യയും ശ്യാമളയും മൊഴി നല്‍കിയിരിക്കുന്നത്.

ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയാല്‍ പുറത്തിറങ്ങല്‍ നീളുമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ ജാമ്യാപേക്ഷ തള്ളിയാല്‍ മാത്രമേ സുപ്രീം കോടതിയെ സമീപിക്കുകയുള്ളൂ.suni1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടിയെ തട്ടി കൊണ്ടു പോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഗായികയും അവതാരകയുമായ റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു, ഇതിനു ശേഷം ആരെ ഒക്കെ വിളിച്ചു, നടന്‍ ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പ്രധാനമായും റിമി ടോമിയോട് ചോദിച്ചത്. അതോടൊപ്പം ദിലീപുമൊത്തുള്ള വിദേശ ഷോകളുടെ വിശദാംശങ്ങളും പോലീസ് ആരാഞ്ഞു.
നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് കാവ്യ മാധവനെ വിളിച്ചിരുന്നു എന്നാല്‍ ദിലീപിനെ വിളിച്ചിട്ടില്ലെന്ന് റിമി മൊഴി നല്‍കി .ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും തന്നെയില്ലെന്നും എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയേനെയെന്നും റിമി അന്വേഷണ സംഘത്തോട് പറഞ്ഞു.

അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഒന്നും എന്‍ഫോഴ്സ്മെന്റ് അന്ന് കണ്ടെത്തിയിരുന്നില്ല. നികുതി അടക്കാന്‍ വീഴ്ച വരുത്തി എന്നത് മാത്രമാണ് അന്ന് പ്രശ്‌നമായത്.റിമി ടോമി നല്‍കിയ ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുള്ളതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ആ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കും. റിമി നല്‍കിയ മൊഴികളില്‍ അന്വേഷണം നടത്തിയ ശേഷം റിമിയെ വീണ്ടും ചോദ്യം ചെയ്യും.ദിലീപുമായി അകല്‍ച്ചയില്‍ ആവുന്നത് വരെ ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തിയാണ് റിമി. പിന്നീട് ആണ് അകല്‍ച്ചയുണ്ടായത്. റിമി ടോമി യോട് വിദേശത്തേക്ക് പോകരുതെന്നും അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.റിമിയെ അറസ്റ്റ് ചെയ്തേക്കും എന്ന സൂചന ഉണ്ടായിരുന്നെങ്കിലും ഇനി അന്വേഷണം പൂര്‍ത്തീകരിക്കും വരെ ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ല എന്നഭിപ്രായം നിലവില്‍ പോലീസ് കൈക്കൊണ്ടിട്ടുണ്ട്. സംശയിക്കുന്നവരെ മുഴുവന്‍ ശക്തമായി നിരീക്ഷിക്കുകയും നല്‍കിയ മൊഴികളിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും അന്വേഷിച്ചു ഏറ്റവും ഒടുവില്‍ മാത്രം അറസ്റ്റ് എന്നതുമാണ് പോലീസ് നിലവില്‍ സ്വീകരിക്കുന്ന സമീപനം.അതേസമയം ഇപ്പോൽ റിമി പോലീസിന്റെ കസ്റ്റഡിയിൽ ആണെന്നും സൂചനയുണ്ട്.

Top