സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച് വ്യാജ ആരോപണം; ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസ്

കൊച്ചി: മംഗളം ടിവി നടത്തിയ ഹണിട്രാപ്പ് വിവാദത്തില്‍ വിദേശ മലയാളിയായ മുന്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ ചിത്രം വ്യാജമായി നിര്‍മ്മിച്ച് അപകീര്‍ത്തികരമായി പ്രചരിപ്പിച്ച സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ കേസ്.followers-scree

ഹണിട്രാപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഇവരുടെ ചിത്രം അപകീര്‍ത്തികരമായി വന്നതുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവില്‍ ഉണ്ട്. ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സാമൂഹിക വിരുദ്ധര്‍ സുനിതയുടെ ചിത്രവുമായി മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.followers-screen3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട് സുനിതാ ദേവദാസ് തന്റെ ഫേസ്ബുക്കില്‍ ഡെയ്‌ലില്‍ ഇന്ത്യന്‍ ഹെറാള്‍ഡിനെതിരേയും ജേണലിസ്റ്റായ സിബി സെബാസ്റ്റ്യനെതിരേയും നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ പോസ്റ്റില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനേയും സിബി സെബാസ്റ്റ്യനേയും അപകീര്‍ത്തിപെടുത്തി കമന്റുകള്‍ ഇട്ട 20ഓളം പേര്‍ക്കെതിരേയാണ് കേസ് . ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ലീഗല്‍ അഡ്വസര്‍ ഡി.ജി.പിക്ക് നേരിട്ട് നല്കിയ പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കുകയായിരുന്നു. സുനിത എന്നിവരുടെ ഫേസ്ബുക്ക് പേജില്‍ വന്ന് അപകീര്‍ത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകള്‍ ഇട്ടതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് പരാതി നല്കിയിരിക്കുന്നത്.

1- jibu abrham, 2 mahesh, 3-Sreeja Neyyattinkara, 4-Sabu John,5-jmPn sN¼ntemSv, 6-Srinath Thampan, 7-Obin Millan Gothuru, 8-Saljath Shameer, 9-Saji Chemmaniyode, 10–Sangeetha Damodaran, 11 -sI hn PntXjv, 12 Deepa Pravee, 13-jnt\mbv N{µ³14- Suneerali Ali, 15 Derin Varghese, 16- Ajas Perumbavoor, 17- Jayaprakash T R, 18 .Gibu Joseph , 19 manoj mannath, 20 pr sivakumar. എന്നിവര്‍ക്കെതിരേയാണ് പരാതി.

 

shyam-sunitha-post-1
അപകീര്‍ത്തികരമായ പരാമര്‍ശം തനിക്കും തന്റെ ഭാര്യക്കും കുട്ടികള്‍ക്കും നേരേ ഉണ്ടായി എന്നും അവരുടെ ചിത്രം മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടു എന്നും കാട്ടി സുനിതക്കും അവരുടെ സുഹൃത്ത് ശ്യാം എന്നയാള്‍ക്കെതിരേയും സിബി നല്കിയ പരാതി അന്വേഷണത്തിനായി ഹണി ട്രാപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്. സുനിതാ ദേവദാസിന്റെ ഫേസ്ബുക്ക് പേജിലേ 30ഓളം സ്‌ക്രീന്‍ ഷോട്ടുകള്‍ ഇതിന് തെളിവായും ഹാജരാക്കിയിട്ടുണ്ട്. സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു.comment-2sunitha

തന്നെയും കുടുംബത്തേയും നീചമായ രീതിയില്‍ സുനിതാ ദേവദാസ് അപമാനിച്ചുവെന്നും നീതി കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയേ നേരിട്ട് സമീപിക്കും എന്നും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ ജീവനക്കാരനായ അഡ്വ. സിബി വ്യക്തമാക്കി. സുനിതയുടെ നാടായ വയനാട്ടിലും, ഇപ്പോള്‍ താമസിക്കുന്ന കാനഡയിലും നിയമ നടപടികള്‍ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. followers-scrren-2ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തില്‍ സുനിയതെ ഒരു തരത്തിലും ആക്ഷേപിക്കുന്ന ചിത്രം വന്നിട്ടില്ലെന്നും ആരോ പത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ വ്യാജ ചിത്രമാണിതെന്നും സിബി വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിന് സുനിത തന്നെയും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് സ്ഥാപനത്തേയും, കുടുംബത്തേയും കഴിഞ്ഞ് ഏതാനും ദിവസമായി വേട്ടയാടുകയാണ്.അദ്ദേഹം പറയുന്നുcomment-sunitha-dijo

തന്റെ ചിത്രങ്ങള്‍ മോശമായി പ്രസിദ്ധീകരിച്ചത് ഒരു മനോരമ ലേഖകന്‍ എന്നാണിപ്പോള്‍ സുനിത പറയുന്നത്. മനോരമ ലേഖകന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ ചിത്രം നല്കിയെന്നാണ് പറയുന്നത്. എന്നാല്‍ അതിന്റെ പേരില്‍ സിബിയേ വേട്ടയാടുന്നതില്‍ ദുരൂഹതയുണ്ട്. മനോരമ ലേഖകന്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി നടത്തിയെന്നത് മനോരമയും, ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് മാനേജ്ജ്‌മെന്റും നിഷേധിച്ച് പ്രസ്ഥാന ഇറക്കിയിട്ടുണ്ട്.

 

 

 

 

 

Top