സാനിറ്ററി നാപ്കിന്‍ ടോയ്‌ലറ്റില്‍ നിക്ഷേപിക്കല്‍ വിഷയം: സുനിത ദേവദാസിനെ മംഗളം ചാനലില്‍ നിന്നും പുറത്താക്കി; പുറത്താകല്‍ വനിതാ ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന്

തിരുവനന്തപുരം: മംഗളം ചാനൽ സിഒഒ ആയിരുന്ന സുനിതാ ദേവദാസ് ചാനലില്‍ നിന്ന് പുറത്ത്. ജീവനക്കാരുടെ പരാതിയാണ് സുനിതയുടെ പുറത്താകലിന് കാരണം.സുനിതാ ദേവദാസിന്റെ പരിഷ്‌കരണങ്ങളില്‍ പ്രകോപിതരായ ജീവനക്കാര്‍ സമരവും നടത്തി. ഇതുമൂലം ഒരു ദിവസം ചാനലില്‍ വാര്‍ത്താ സംപ്രേഷണവും മുടങ്ങി. തുടര്‍ന്ന് സുനിതയുടെ അധികാരങ്ങള്‍ മംഗളം വെട്ടിക്കുറച്ചു. ന്യൂസ് വിഭാഗത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം സുനിത ഓഫീസില്‍ എത്തിയിരുന്നില്ല. ഈ മാസം 15ന് കരാറും അവസാനിച്ചു. ഇതോടെ സുനിത ചാനലിന് പുറത്താവുകയായിരുന്നു.

ഫോണ്‍ കെണിയിലൂടെ നേരത്തെ വിവാദത്തിലായിരുന്ന മംഗളത്തെ രക്ഷിക്കാനായി ചുമതല ഏല്‍ക്കുന്നു എന്ന രീതിയിലായിരുന്നു സുനിത ദേവദാസിന്റെ കടന്നുവരവ്. എന്നാല്‍ തുടക്കമേ പാളി. ഇപ്പോള്‍ പുതിയ വിവാദം ഉയര്‍ന്നത് നാപ്കിന്‍ പാഡായിരുന്നു. ആര്‍ത്തവ പാഡുകള്‍ സ്ത്രീ ജീവനക്കാര്‍ ടോയ്ലറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്യുന്നതായി ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഫേസ്ബുക്കില്‍ പരിഹാസ കുറിപ്പോടെ എഴുതിയിരുന്നു. ഇത് പുറത്തുവന്നതും ചാനലിലെ തിരുവനന്തപുരത്തെ സ്ത്രീ ജീവനക്കാര്‍ ഒന്നാകെ ഇളകി. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ എന്ന സ്ത്രീ വന്നാല്‍ നേരില്‍ കാണും എന്നിട്ട് തന്നെ കാര്യം എന്ന് ജീവനക്കാര്‍ ഒന്നടങ്കം തീരുമാനിച്ചു. എന്നാല്‍ കാത്തിരുന്ന COO സുനിതയെ അവര്‍ പിന്നെ മംഗളം ചാനലില്‍ കണ്ടില്ല. സുനിതയേ കഴിഞ്ഞ 15ന് മംഗളത്തില്‍ നിന്നും പുറത്തു പോയിരുന്നു.

സുനിതക്കെതിരേ വനിതകളുടെ പീഡന പരാതി നിലവില്‍ ഉണ്ട്. വനിതാ ജീവനക്കാരേ അപമാനിച്ചു എന്നും തൊഴില്‍ പീഡനം നടത്തി എന്നും കാട്ടി കേരള പത്ര പ്രവര്‍ത്തക യൂണ്യന്‍ ജില്ലാ കമറ്റിക്കാണ് പരാതി നല്‍കിയത്. ഒരു കോപ്പി ചാനല്‍ മേധാവി അജിത് കുമാറിനും നല്‍കി. ഇത് വനിതാ കമ്മീഷനിലേക്കും പോലീസിലേക്കും കൂടുതല്‍ നടപടിക്കായി അയക്കണമെന്നും ആവശ്യം ഉയരുന്നു. ഇതോടെ കഴിഞ്ഞ 15ന് അസാനിച്ച സുനിതയുടെ കരാര്‍ പുതുക്കി നല്കാന്‍ മംഗളം ചാനല്‍ തയ്യാറായില്ല. അയോതോടെ സുനിത തീര്‍ത്തും വെട്ടിലായി. നാണം കെട്ട് പുറത്തു പോകേണ്ടിവന്ന ഗതിയിലാണ് ഇവര്‍. കാനഡയില്‍ നിന്നും വന്ന ഇവര്‍ക്ക് ചാനല്‍ കൊടുത്ത പണി കടുത്തതായിരുന്നു.

Top