അമ്മ മദ്യപാനത്തിന് അടിമ; തന്റെ പ്രൊഫഷന്‍ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു; ഞാന്‍ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്; എല്ലാം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പ്രശസ്ത താരമാണ് സണ്ണി ലിയോണ്‍. ഇന്ന് നടി, സംരഭക തുടങ്ങി പല മേഖലകളില്‍ പ്രശസ്തയാണ് സണ്ണി ലിയോണ്‍. ജിസ്മം 2 എന്ന സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍. അഡള്‍ട്ട് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച കാലത്ത് തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സണ്ണി ലിയോണിപ്പോള്‍.

തന്റെ പ്രൊഫഷനോട് അമ്മയ്ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നെന്ന് സണ്ണി ലിയോണ്‍ പറയുന്നു. കുടുംബത്തിലെ താളപ്പിഴകളെക്കുറിച്ചും സണ്ണി ലിയോണ്‍ തുറന്ന് സംസാരിച്ചു. അമ്മ മദ്യപാനത്തിന് അടിമപ്പെട്ടിരുന്നെന്ന് നടി വ്യക്തമാക്കി. അമ്മയുടെ മദ്യപാനം തന്നെ വിഷമിപ്പിച്ചു. മദ്യത്തേക്കാള്‍ കൂടുതല്‍ അമ്മ തന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മാനസികപരമായി ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു. താനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശ്ശീലത്തിന് കാരണക്കാരല്ലെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തന്റെ അഡള്‍ട്ട് സിനിമാ പ്രൊഫഷന്‍ അമ്മയെ മദ്യത്തില്‍ ആശ്വാസം കണ്ടെത്താന്‍ പ്രേരിപ്പിച്ചിരിക്കാം എന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. തന്റെ പ്രൊഫഷന്‍ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞാന്‍ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ ബാധിച്ചിരിക്കാം എന്നും സണ്ണി ലിയോണ്‍ തുറന്ന് പറഞ്ഞു.

സിഖ് കുടുംബത്തിലാണ് സണ്ണി ലിയോണ്‍ ജനിച്ചത്. കരണ്‍ജിത് കൗര്‍ വൊഹ്ര എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. ലൈം ലൈറ്റിലേക്ക് കടന്ന് വന്നപ്പോഴാണ് സണ്ണി ലിയോണ്‍ പേര് മാറ്റിയത്. സഹോദരന്‍ സന്ദീപ് സിംഗിന്റെ വിളിപ്പേരായിരുന്നു സണ്ണി. ഈ പേര് നടി സ്വീകരിക്കുകയായിരുന്നു. സഹോദരന്റെ വിളിപ്പേര് സ്വീകരിച്ചതില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന് സണ്ണി ലിയോണ്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ജസ്പാല്‍ സിംഗ് വൊഹ്ര എന്നാണ് സണ്ണിയുടെ പിതാവിന്റെ പേര്. ടിബറ്റില്‍ ജനിച്ച ഇദ്ദേഹം വളര്‍ന്നത് ഡല്‍ഹിയിലാണ്. അമ്മ ബല്‍വന്ത് കൗര്‍ വൊഹ്ര ഹിമാചല്‍ പ്രദേശിലാണ് ജനിച്ചതും വളര്‍ന്നും.

ഡാനിയല്‍ വെബറാണ് സണ്ണി ലിയോണിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്. നിഷ, നോവ, ആഷര്‍ എന്നീ മൂന്ന് മക്കളാണ് സണ്ണിക്കുള്ളത്. നിഷ എന്ന മകളെ ദത്തെടുക്കുകയായിരുന്നു. ഇതിന് ശേഷമാണ് വാടക ഗര്‍ഭധാരണത്തിലൂടെ ആണ്‍മക്കളെ സ്വീകരിച്ചത്.

Top