തിരുവനന്തപുരം: ശബരിമല തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, സമർപ്പിച്ച് കഴിഞ്ഞ് ആഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു.ശബരിമല അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വർണ്ണത്താൽ നിർമ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.