വനിതാ മതിൽ മാറ്റിവെക്കും ?..

കൊച്ചി:നവോദ്ധാന ചിന്ത ഉയർത്തിപ്പിടിക്കാൻ സംഘടിപ്പിക്കുന്ന വനിതാ മതി മാറ്റി വെക്കാൻ സാധ്യത.തങ്ങൾ വനിതാമതിലിൽ പങ്കെടുത്താൽ ഭഗവാൻ അയ്യപ്പൻ കോപിക്കുമെന്ന ചിന്ത ഭക്തർക്കിടയിലും പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ ഉയരുന്നു എന്നാണ് സൂചന .വനിതാ മതിൽ ഭഗവാൻ അയ്യാപ്പനെതിരാണെന്ന ചിന്തയാണിതിന് കാരണം .അയ്യപ്പൻറെ ശക്തിയാൽ തന്നെയാണ് ഇതുവരെയായി സ്ത്രീകൾക്ക് ശബരിമലയിൽ എത്താനാകാഞ്ഞത് .അയ്യപ്പൻ അതിശക്തമായി നിൽക്കുന്നതിനാൽ പോലീസും സർക്കാരും വരെ നിഷ്പ്രഭമായി അയ്യപ്പ ചിന്തയിൽ എത്തിയിരിക്കുന്നു .അയ്യപ്പകോപം വരുത്തിവെച്ചാൽ തങ്ങൾക്കും തങ്ങളുടെ സന്തതിപരമ്പരകൾക്കും ശാപം ഏൽക്കും എന്ന ചിന്തയിൽ വനിതാ മതിൽ മാറ്റിവെക്കണം എന്നാണ് പ്രവർത്തകരുടെ വികാരവും ചിന്തയും .വിശ്വാസികളായ ഇടതുപക്ഷക്കാരായ സ്ത്രീകൾ ഈ വിവരം നേതാക്കളെ അറിയിക്കും എന്നും കൂടുതൽ പേര് നേതൃത്വത്തെ ഈ വികാരത്തോടെ സമീപിച്ചാൽ വനിതാ മതിൽ മാറ്റിവെക്കും എന്നുമാണ് ഭക്തരുടെ ചിന്ത

വനിതാ മതിലിൽ പങ്കെടുക്കാൻ തീരുമാനിച്ചവരിൽ ചിലർക്കെങ്കിലും രോഗങ്ങൾ ഉണ്ടായിരിക്കുന്നു എന്നും പ്രചാരണം ഉണ്ട് .ഇങ്ങനെ പോയാൽ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ആളുകളുടെ നാലിൽ ഒന്ന് ശതമാനം ആളുകൾ പോലും വനിതാ മതിലിൽ പങ്കെടുക്കില്ല എന്നും പ്രചാരണം ഉണ്ട് .എന്നാൽ ഇത്തരം വ്യാജ പ്രചാരണം പടച്ചുവിടുന്നതാണെന്നും അതിനു പിന്നിൽ സർക്കാർ വിരുദ്ധരാണെന്നും സംഘാടകരുടെ ചിന്ത .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേപോലെ ശബരിമല കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന് പ്രചാരണം നടന്നിരുന്നു .ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയി എന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നുമാണ് ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് കൊണ്ടിരിന്നത്. സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് പിന്നിലുള്ളവര്‍ക്കെല്ലാം ദൈവകോപമുണ്ടാകും എന്നാണ് ഈ പ്രചാരകര്‍ പറയുന്നത്.സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കും മുന്‍പ് വിധി പറഞ്ഞ സുപ്രധാനമായ കേസുകളില്‍ ഒന്നാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ്. ദീപക് മിശ്ര നയിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിട്ടത്. ഏക വനിതാ ജഡ്ജി ആയിരുന്ന ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശനത്തിന് എതിരായാണ് വിധിയെഴുതിയത്.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്നതാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം. ആചാരങ്ങള്‍ തെറ്റിച്ചാല്‍ അയ്യപ്പ കോപമുണ്ടാകുമെന്നും പ്രചാരണം നടക്കുന്നു. പ്രളയമുണ്ടായത് പോലും അയ്യപ്പകോപമാണെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സുപ്രീം കോടതിയെ വരെ കടന്നാക്രമിക്കുന്നതിനൊപ്പം സ്ത്രീകള്‍ കയറിയാല്‍ ദൈവകോപമുണ്ടാകും എന്ന പ്രചാരണം മറുവശത്തും നടക്കുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേരളത്തില്‍ പ്രളയം വന്നത്. ഇത് അയ്യപ്പകോപമാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിച്ചത്. വിധി വന്നതിന് ശേഷം കനത്ത മഴ പെയ്തതും ചുഴലിക്കാറ്റ് വരുന്നുവെന്ന വാര്‍ത്തകളും ഇക്കൂട്ടര്‍ അയ്യപ്പകോപത്തോട് ചേര്‍ത്ത് കെട്ടി.vanitha mathil

പ്രതിഷേധം നയിക്കുന്നവരില്‍ പ്രധാനിയായ അയ്യപ്പ സേവാ സംഘം പ്രസിഡണ്ട് രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ദീപക് മിശ്രയെ കള്ളനെന്ന് പോലും വിളിച്ചു. വിരമിക്കുന്നതിന് മുന്‍പ് നല്ല പേരുണ്ടാക്കാനുള്ള ശ്രമമാണ് ദീപക് മിശ്ര നടത്തിയത് എന്നും ദീപക് മിശ്രയുടെ മുഖത്ത് നോക്കി കള്ളനെന്ന് വിളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വരെ അദ്ദേഹം വിരമിക്കുന്നതിന് തൊട്ട് മുന്‍പ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമയും കവിത ജക്കാലയും മല കയറാന്‍ ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം പമ്പയില്‍ ഇടിവെട്ടി മഴ പെയ്തത് പോലും അയ്യപ്പ കോപമാണ് എന്നാണ് പ്രചാരണം നടക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ വരുംകാല തലമുറകള്‍ക്ക് പോലും അയ്യപ്പ ശാപമുണ്ടാകും എന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട് ചിലര്‍.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ദീപക് മിശ്രയുമായി അടുത്ത കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു. ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് യാതൊരു വിധത്തിലുളള അടിസ്ഥാനവും ഇല്ലെന്നും ജസ്റ്റീസ് ആരോഗ്യവാനായി തന്നെ ഇരിക്കുന്നു എന്നുമാണ് വിവരം. ദീപക് മിശ്ര ശരീരം തളര്‍ന്ന് ഗുരുതരാവസ്ഥയില്‍ എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വന്‍തോതിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് വിശ്വാസികളുടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതുവരെ ശബരിമലയിലേക്ക് എത്തിയ സ്ത്രീകളെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. സർക്കാരിന് ഒരു തരത്തിലും അയ്യപ്പസന്നിധാനം കളങ്കപ്പെടുത്താൻ ആവില്ല എന്നും വിശ്വാസികൾ പറയുന്നു .ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അയ്യപ്പകോപമാണ് പ്രളയത്തിനു കാരണമെന്ന് റിസര്‍വ്വ് ബാങ്ക് സെന്റര്‍ ബോര്‍ഡ് അംഗവും പാര്‍ട്ട് ടൈം ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു .

Top