ഓര്‍ത്തോഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി; ചീഫ് സെക്രട്ടറിയെ ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി. ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കകേസിലാണ് സര്‍ക്കാരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.

കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ ആണ് കോടതിയുടെ വിമര്‍ശം. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പ് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വളരെ ക്ഷുഭിതനായാണ് ജസ്റ്റിസ് മിശ്ര കോടതിയില്‍ പ്രതികരിച്ചത്.

കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് ചോദിച്ച കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇനിയും ക്ഷമിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Top