കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി: ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസിൽ ഹൈക്കോടതി സ്വീകരിച്ച തുടർനടപടികൾ ജൂഡീഷ്യൽ ആക്ടവിസത്തിന്റെ എല്ലാ പരിധികളും ലംഘിച്ചെന്ന് കോടതി നീരീക്ഷിച്ചു.

എറണാകുളം -അങ്കമാലി അതിരൂപതയുടെ സ്വത്തുവകകൾ വിറ്റതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ആലഞ്ചേരിക്കെതിരെ രജിസ്റ്റർചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഹൈകോടതിയും തള്ളിയിരുന്നു.
സിറോ മലബാർ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി.

കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള ഭൂമി ഇടപാട് കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണഅടക്കം നേരിടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. എന്നാൽ കർദ്ദിനാളിന്റെ ആവശ്യം കോടതി പൂർണ്ണമായി തള്ളി. ഹൈക്കോടതി ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ പ്രധാനഭാഗം സുപ്രീം കോടതി ശരിവച്ചു.

Top