സുപ്രീംകോടതിയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടതിവിധി മാറ്റിയെഴുതി പ്രസിദ്ധീകരിച്ചു; കേസില്‍ തോറ്റ അച്ഛന്റെ സല്‍പേരിന് കളങ്കം തട്ടാതിരിക്കാന്‍ പതിനാലുകാരന്‍ ചെയ്തത്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടതിവിധി മാറ്റിയെഴുതി പ്രസിദ്ധീകരിച്ച് പതിനാലുകാരന്‍. പിന്നീട് നടപടി ആവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതിക്ക് ഉത്തരവുകളയക്കുകയുമാണ് വിദ്യാര്‍ത്ഥി ചെയ്തത്. കേസില്‍ തോറ്റ തന്റെ അച്ഛന്റെ സല്‍പേരിന് കളങ്കം തട്ടാതിരിക്കാനാണ് പതിനാലുകാരന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. സംഭവത്തില്‍ അച്ഛനും മകനുമെതിരെ ഗൂഢാലോചനയ്ക്കുള്‍പ്പെടെ കേസെടുക്കുകയും അച്ഛനെ തിഹാര്‍ ജയിലിലടക്കുകയും ചെയ്തു. കോളെജ് അദ്ധ്യാപകനായ പിതാവ് കോളജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു, എന്നാല്‍ കേസ് തള്ളുകയായിരുന്നു. ഇതോടെയാണ് അച്ഛനെ മകന്‍ സന്തോഷിപ്പിച്ചത്. സുപ്രീം കോടതി വെബ്‌സൈറ്റിന്റെ വ്യാജനുണ്ടാക്കി അതില്‍ കോടതിവിധി മാറ്റിയെഴുതി അതില്‍ പ്രസിദ്ധീകരിക്കുകയും പിന്നീട് നടപടി ആവശ്യപ്പെട്ടു ചീഫ് ജസ്റ്റിസിന്റെ പേരില്‍ ഡല്‍ഹി ഹൈക്കോടതിക്കു ഉത്തരവുകളയക്കുകയുമാണ് വിദ്യാര്‍ത്ഥി ചെയ്തത്. തുടര്‍ന്ന് ഹൈക്കോടതി പുതിയ പരാതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്നും വിദ്യാര്‍ത്ഥിയുടെ വ്യാജമായുണ്ടാക്കിയതുമാണെന്ന് വ്യക്തമായത്. കേസില്‍ മകനു ജാമ്യം നല്‍കിയെങ്കിലും വീണ്ടും ജഡ്ജിയായി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥിയെ നിരീക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചു കൗണ്‍സലിങ് നല്‍കണമെന്ന നിലപാടിലാണ് പൊലീസ്.

Top