ഹെറാൾഡ് ന്യുസ്
ന്യുഡൽഹി :കൊലക്കുറ്റത്തിന്റെ പേരിൽ വിചാരണ നേരിടുന്ന വ്യവസായിക്ക് ഒറീസ ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ധാക്കി. എതിർ കമ്പനിയുടെ ബ്രാഞ്ച് മാനേജറിന്റെ വധത്തിന്റെ പേരിലാണ് മഹിമാനന്ദ മിശ്ര എന്ന വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒറീസ ഹൈക്കോടതി മിശ്രക്ക് ജാമ്യം നൽകിയിരുന്നു. കുറ്റം ആരോപിക്കപ്പെട്ടയാളുടെ സ്വാധീനം ജാമ്യം പരിഗണിക്കുന്ന വേളയിൽ നോക്കേണ്ടതില്ലെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ് എം. ശന്തനഗൗഡർ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യാപേക്ഷാ പരിഗണിക്കുമ്പോൾ കുറ്റാരോപിതനെതിരെ പ്രഥമ ദൃഷ്ടിയിൽ തന്നെ കേസ് എടുക്കാൻ കഴിയുമോ ഇല്ലയോ എന്ന് മാത്രം നോക്കിയാൽ മതിയെന്നും കേസിൽ കൂടുതൽ പഠനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കുറ്റം ആരോപിക്കപെട്ടയാൾ സമൂഹത്തിൽ സ്വാധീനം ഉള്ളതാണോ, ആരോപണങ്ങളിൽ കഴമ്പുണ്ടോ, സാക്ഷികളെയോ ഇരയെയോ സ്വാധീനിക്കാൻ ശ്രമം നടത്തിയോ എന്നൊക്കെയും ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
അന്വേഷണ സമയത്ത് മിശ്ര തായ്‌ലൻഡിലേക്ക് കടന്നിരുന്നു. പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിക്ക് മുന്നിൽ ഇത്രയും വിശദീകരിച്ചതിന് ശേഷമാണ് മിശ്രയ്‌ക്ക് ജാമ്യം നൽകിയത്.