സുരേഷ് ഗോപി ജയിലഴിയെണ്ണും…!! ബിജെപി സംസ്ഥാന നേതൃത്വം വെട്ടിൽ; നാണം കെട്ട് രാജ്യസഭ എംപി

പ്രശസ്ത നടനും ബിജെപി രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്ക് കഷ്ടകാലമാണെന്ന് തോന്നുന്നു. പുതുച്ചേരിയിലെ വ്യാജ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് അനുമതി നല്‍കി. രണ്ട് ഔഡി കാറുകള്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

രണ്ട് ഔഡി കാറുകള്‍ കേരളത്തില്‍ നികുതി വെട്ടിക്കാന്‍ പുതുച്ചേരില്‍ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്. 2010ലും 2017 ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top