പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുന്നു..!! ക്രൂരത സുരേഷ് ഗോപി അംഗമായ ട്രസ്റ്റിന്റെ കീഴില്‍; യുപി-ഛത്തീസ്ഗഡ് മോഡലില്‍ നാല്‍ക്കാലിവധം

പണ്ടെങ്ങോ വലിച്ചു കെട്ടിയ ടാര്‍പോളിന്‍ പൊട്ടിപ്പൊളിഞ്ഞു പോയതോടെ കനത്ത വെയിലും മഴയു കൊണ്ട് കഴിയുന്നത് നാല്‍പ്പതോളം പശുക്കള്‍. നിലം വൃത്തിഹീനവും പരിസരം മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു. പശുക്കളുടേയും കിടാങ്ങളുടെയും കാര്യം ഇതിലും കഷ്ടം. മതിയായ ഭക്ഷണമില്ലാത്തതിനെ തുടര്‍ന്ന് എല്ലും തോലുമായ പശുക്കളെ കണ്ടാല്‍ അല്‍പ്പം മനസ്സാക്ഷിയുള്ള ആര്‍ക്കും കണ്ണു നിറയും.

വലിയ പ്രമാണിമാര്‍ അടങ്ങുന്ന സ്വകാര്യ ട്രസ്റ്റാണ് ഗോശാല നടത്തുന്നത്. ബിജെപി നേതാവ് സുരേഷ് ഗോപി വരെ അംഗങ്ങളായ ട്രസ്റ്റാണിത്. സംരക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുക്കരുതായിരുന്നു. ട്രസ്റ്റിന്റെ ഭാരവാഹികളുമായി സംസാരിക്കും. നല്ല രീതിയില്‍ നടത്താന്‍ കഴിയില്ലെങ്കില്‍ പശുക്കളെ ക്ഷേത്രത്തിന്റെ ഗോശാലയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടിണി കിടക്കുന്ന പശുക്കള്‍ക്ക് അടിയന്തരമായി തീറ്റ നല്‍കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പൈതൃകസംരക്ഷണ സമിതി സെക്രട്ടറി അഡ്വ. ആര്‍ എസ് വിജയ്‌മോഹന്‍, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഗോശാലയിലെത്തി.

സ്വകാര്യ ട്രസ്റ്റിന്റെ ഗോശാലയിലെ പശുക്കളും കിടാങ്ങളും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ദേശാഭിമാനി നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. കുറച്ച് ദിവസംമുമ്പ് 11 ദിവസം പ്രായമുള്ള കിടാവിനെ ഗോശാലയ്ക്കുള്ളിലിട്ട് നായ്ക്കള്‍ കടിച്ചു കൊന്നതും വാര്‍ത്തയാക്കി. മേല്‍ക്കൂരയില്ലാതെ ചോര്‍ന്നൊലിക്കുകയാണ് ഗോശാല. തീറ്റയില്ലാത്തതിനാല്‍ പശുക്കള്‍ എല്ലുംതോലുമായി. 15 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ലഭിക്കുന്നത് നാല് ലിറ്റര്‍ മാത്രം. നാല് സെന്റ് സ്ഥലത്ത് പതിനേഴ് കന്നുക്കുട്ടികള്‍ ഉള്‍പ്പെടെ 36 പശുക്കളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചാണകം സംസ്‌കരിക്കുന്നതിന് സംവിധാനവുമില്ല. നിയമപ്രകാരം നഗരസഭയുടെ ലൈസന്‍സോ മൃഗസംരക്ഷണവകുപ്പിന്റെ ചട്ടങ്ങളോ പലിച്ചിട്ടില്ല. ഗോശാല നടത്തിപ്പ് സംബന്ധിച്ച് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി നിയോഗിച്ച അഭിഭാഷക കമീഷന്‍ പശുക്കളുടെ ദുരിതത്തെക്കുറിച്ച് റിപ്പോര്‍ട്ടും നല്കിയിട്ടുണ്ട്.

പശുവിനെ മറ്റു മതസ്ഥര്‍ തൊട്ടാല്‍ പശുക്കടത്തെന്ന പേരില്‍ തല്ലിക്കൊല്ലുന്ന നാട്ടിലാണ് ബിജെപി എംപി ഉള്‍പ്പെടെയുള്ളവര്‍ നാല്‍ക്കാലികളോട് ഈ ക്രൂരത കാണിക്കുന്നത്. കഴിഞ്ഞ മാസം യുപിയില്‍ ഇതേ രീതിയില്‍ പത്തിലധികം പശുക്കള്‍ പട്ടിണി കിടന്ന് ചത്തിരുന്നു. ഛത്തീസ്ഗഡിലും ബിജെപി നേതാവിന്റെ ഗോ ശാലയില്‍ 200ഓളം പശുക്കള്‍ പട്ടിണികിടന്ന് ചത്തതും വലിയ വാര്‍ത്തയായിരുന്നു.

Top