മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുംബൈ പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്.ജീവനൊടുക്കിയ കേസിൽ ബോളിവുഡിലെ പടലപ്പിണക്കങ്ങളും അന്വേഷണ വിധേയമാകും. ആത്മഹത്യയാണെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ആവര്‍ത്തിക്കുമ്പോഴും ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതാണു സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയർന്നിരുന്നു.
സുശാന്ത് ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം പറയുന്നത്. നവംബറില്‍ സുശാന്തിന്റെ വിവാഹം നടക്കാനിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി റിയ ചക്രവര്‍ത്തിയുമായി സുശാന്ത് പ്രണയത്തിലായിരുന്നു എന്നാണ് സൂചന. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുശാന്ത് വിളിച്ചവരുടെ കൂട്ടത്തില്‍ റിയയും ഉണ്ട്. സുശാന്തിന്റെ അവസാന നിമിഷങ്ങളിലെ ഫോണ്‍ കോളുകള്‍ അടക്കം പോലീസ് പരിശോധിക്കുകയാണ്.
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മുംബൈയിലെ ഫ്‌ളാറ്റില്‍ സുശാന്തിനൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു റിയ ചക്രവര്‍ത്തി എന്നാണ് സൂചന. എന്നാല്‍ സുശാന്ത് മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് റിയ വീട്ടിലേക്ക് മടങ്ങിപ്പോയി. സുശാന്തിന്റെ മരണത്തിന് മുന്‍പുളള അവസാന 12 മണിക്കൂറുകളില്‍ താരം നാല് ഫോണ്‍കോളുകളാണ് നടത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 1.47ന് സുശാന്ത് റിയയുടെ ഫോണിലേക്ക് വിളിച്ചുണ്ട്. എന്നാല്‍ റിയ ഫോണ്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. ഏതാനും മിനുട്ടുകള്‍ക്ക് ശേഷം സുശാന്ത് തന്റെ ഉറ്റ സുഹൃത്തായ മഹേഷ് ഷെട്ടിയെ വിളിച്ചു. എന്നാല്‍ മഹേഷും ഫോണ്‍ എടുത്തില്ല. രാവിലെ 9.30നും സുശാന്ത് മഹേഷിനെ വിളിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. നാല് പേരുടെ മൊഴിയെടുത്തു ഫോണില്‍ മിസ്ഡ് കോള്‍ കണ്ട് മഹേഷ് ഷെട്ടി തിരിച്ച് വിളിക്കുമ്പോഴേക്കും സുശാന്ത് ജീവനൊടുക്കിയിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും അടക്കം മൊഴി പോലീസ് രേഖപ്പെടുത്തു. ഇതിനകം നാല് പേരുടെ മൊഴിയാണ് പോലീസ് എടുത്തിരിക്കുന്നത്. വിശദമായി പരിശോധിക്കുന്നു സുശാന്തിനൊപ്പം ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുക്ക് അടക്കമുളള ജോലിക്കാരുടേയും മുംബൈയില്‍ തന്നെ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയുടേയും മൊഴിയാണ് പോലീസ് എടുത്തിരിക്കുന്നത്. സുശാന്തിന്റെ കുടുംബത്തിലെ മറ്റുളളവരുടേയും മൊഴി രേഖപ്പെടുത്തും. സുശാന്തിന്റെ വ്യക്തിബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് ഇതിനകം പരിശോധിച്ചിട്ടുണ്ട്. സംശയം ഉണ്ടാക്കുന്ന തരത്തിലുളള പണം പിന്‍വലിക്കല്‍ നടന്നിട്ടില്ല എന്നാണ് കണ്ടെത്തല്‍. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ മയക്കുമരുന്നിന്റെ സാന്നിധ്യവും കണ്ടെത്താനായിട്ടില്ല. ലോക്ക്ഡൗണിന് ശേഷം നവംബറില്‍ സുശാന്ത് വിവാഹിതനാകാനിരിക്കുകയായിരുന്നു എന്നാണ് വിവരം.
മരണത്തിന് മുന്‍പുളള ദിവസങ്ങളില്‍ അച്ഛനെ ഫോണ്‍ ചെയ്തപ്പോള്‍ വിവാഹക്കാര്യവും സുശാന്ത് വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ കാമുകിയെന്ന് പറയപ്പെടുന്ന റിയ ചക്രവര്‍ത്തി തന്നെയാണോ വധു എന്നത് വ്യക്തമല്ല. സുശാന്ത് വിഷാദരോഗത്തിന് ഇരയായിരുന്നുവെങ്കിലും മരുന്ന് കഴിക്കുന്നത് സുശാന്ത് നിര്‍ത്തിയിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. വിലെ പാര്‍ലെ ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് സുശാന്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. പിതാവ് കെകെ സിംഗ്, സഹോദരിമാര്‍, സിനിമാരംഗത്ത് നിന്ന് കൃതി സാനോണ്‍, ശ്രദ്ധ കപൂര്‍ അടക്കമുളളവര്‍ പങ്കെടുത്തു. വെകിട്ട് 5 മണിയോടെ ആയിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍.ഇതുവരെയുള്ള അന്വേഷണത്തില്‍, സുശാന്ത് ആത്മഹത്യ ചെയ്തതു തന്നെയെന്നാണു മുംബൈ പൊലീസിന്‍റെ നിഗമനം. വിഷാദരോഗത്തിന് കഴിക്കുന്ന ചില മരുന്നുകൾ സുശാന്തിന്റെ വീട്ടിൽനിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന. എന്നാൽ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.