ഗായകന്‍ മികാസിംഗിനെ അറസ്റ്റ് ചെയ്തു; അശ്ളീലചിത്രങ്ങള്‍ അയച്ചുകൊടുത്തെന്ന് 17 കാരി ബ്രസീലിയന്‍ മോഡല്‍, അറസ്റ്റ് യുഎഇയില്‍

ഡല്‍ഹി: ബോളീവുഡ് പാട്ടുകാരന്‍ മികാ സിംഗ് അറസ്റ്റിലായി. യുഎഇയില്‍ ആണ് അറസ്റ്റ്. മികാ സിംഗ് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊടുത്തെന്ന പതിനേഴ് കാരിയായ ബ്രസീലിയന്‍ മോഡലിന്റെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച മികയെ കോടതിയില്‍ ഹാജരാക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം.

അന്വേഷണത്തിന്റെ ഭാഗമായി മികാ സിംഗിനെയും സംഘത്തെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതിന് മുമ്പും മികാ സിംഗിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 2016 ല്‍ മികയ്ക്ക് എതിരേ പരാതിയുമായി എത്തിയത് ഒരു മുംബൈ മോഡലാണ്. ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നായിരുന്നു പരാതി. അന്ന് യുവതിക്കെതിരേ മിക കവര്‍ച്ചയ്ക്ക് പരാതി നല്‍കി രക്ഷപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വര്‍ഷം മുമ്പ് പരിപാടിക്കിടെ കയറിപ്പിടിച്ചെന്ന് ഒരു ലേഡി ഡോക്ടര്‍ നല്‍കിയ പരാതിയിലും മികയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാള്‍ ജാമ്യം നേടി പുറത്തുവരികയും ചെയ്തു. ഏതാനും വര്‍ഷം മുമ്പാണ് അനധികൃതമായി ഇന്ത്യന്‍ – വിദേശ കറന്‍സിയുമായി വിമാനത്താവളത്തില്‍ വെച്ച് മിക അറസ്റ്റിലായതും.

Top