പാക് യുവതിയുടെ ആഗ്രഹം ഹൃദയസ്പർശിയായത് …താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് സുഷമാ സ്വരാജിനോട്

ന്യൂഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് സ്വദേശത്ത് മാത്രമല്ല, വിദേശത്തും നിരവധി ആരാധകരുണ്ട്. ആവശ്യമായ ഇടപെടലുകളുടെ പേരില്‍ സുഷമാ സ്വരാജ് ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ട്വിറ്ററിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സ്വദേശികളും വിദേശികളുമായ നിരവധിയാളുകള്‍ക്കാണ് ഇവര്‍ സഹായം ചെയ്തു കൊടുത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാനില്‍ പോലും സുഷമയ്ക്ക് ആരാധകരുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സുഷമാ സ്വരാജ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പാക്ക് യുവതിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. പാക്ക് സ്വദേശിയായ വ്യക്തിക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് സുഷമയുടെ സഹായം തേടിയ ഇവര്‍, മന്ത്രിയില്‍നിന്നുണ്ടായ പ്രതികരണം കണ്ടപ്പോഴാണ് ഇങ്ങനെ ആഗ്രഹിച്ചു പോയത്. ‘ഒരുപാടൊരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു. താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഈ രാജ്യവും മാറിയേനെ’ പാക്ക് യുവതി ഹിജാബ് ആസിഫ് ട്വിറ്ററില്‍ കുറിച്ചു.

Top