അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ച ഐപിഎസ് ഓഫിസര്‍
സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗുജറാത്ത് കലാപക്കേസില്‍ മോദിക്കെതിരെ സത്യവാങ്മൂലം നല്കിയ ഭട്ടിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു, അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതെയിരുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2011 ലാണ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിനെ അനുമതിയില്ലാതെ അവധിയെടുത്തതിന് 2011 ല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ജോലിക്ക് ഹാജരായില്ലെന്ന് പറയുന്ന ദിവസങ്ങളില്‍ സാകിയ ജാഫ്രി കേസിലും നാനാവതി കമ്മീഷന് മുമ്പാകെയും മൊഴി നല്കാന് പോയതാണെന്നാണ് അദ്ദേഹം വിശദീകരിച്ചത്. രണ്ട് ദിവസം മുമ്പ് ഒരു സ്ത്രീയോടൊപ്പം ഭട്ടിനെ കണ്ടതില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ആരോപണം.
എന്നാല്‍ വീഡിയോയിലുള്ളയാള്‍ താനല്ലെന്ന് സഞ്ജീവ് ഭട്ട് മറുപടി നല്കി. ഏറെ കാലമായി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കണ്ണിലെ കരടാണ് സജ്ജീവ് ഭട്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് മത്സരിച്ചിരുന്നു.