പാറ്റ്ന: കേട്ടുകേള്‍വിയില്ലാത്ത ചുമതല അധ്യാപകര്‍ക്ക് നല്‍കി ബീഹാര്‍ സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ വെളിയിട വിസര്‍ജനം തടയാനാണ് സര്‍ക്കാര്‍ അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാരിന്റെ ഈ അപൂര്‍വ്വ നടപടി. വിസര്‍ജനത്തിനായി വെളിയിടത്തെ ആശ്രയിക്കുന്നവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിക്കും വെകുന്നേരം നാലുമണിക്കുമായി ഇതിനായി ഒരോ അധ്യാപകരെ ചുമതലപ്പെടുത്തി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവ് നല്‍കി. ഈ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ബീഹാറിലെ അധ്യാപകരെ മറ്റ് ജോലിക്കായി നിയോഗിക്കുന്നത് ഇതാദ്യമായല്ല.