സീറ്റ് ബൽറ്റിടാത്തതിന് ഓട്ടോ ഡ്രൈവർക്ക് 1000 രൂപ പിഴ..!! പോലീസിനെ തെറി വിളിക്കാൻ വരട്ടെ കഥയിൽ ചെറിയൊരു ട്വിസ്റ്റുണ്ട്

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപയുടെ പിഴ വിധിച്ച് പോലീസ്. ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോൾ പിഴ എന്തിനാണെന്ന് ചോദിച്ച് പോലീസിനെ തെറി പറയാൻ വരട്ടെ. കഥയിൽ ചെറിയൊരു വഴിത്തിരിവുണ്ട്.

ബിഹാറിലെ മുസാഫര്‍പൂര്‍ സരൈയ്യയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ വലിയ തുക പിഴ ഈടാക്കാനുള്ള നിയമലംഘമാണ് നടത്തിയത്. എന്നാല്‍ ദരിദ്രനായ ഓട്ടോഡ്രൈവറില്‍ നിന്നും ഏറ്റവും കുറഞ്ഞ പിഴ ഈടാക്കാനായിട്ടാണ് സീറ്റ് ബെല്‍റ്റിന്‍ പേരില്‍ പിഴ ചുമത്തിയതെന്ന് സരൈയ്യ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്എച്ച്ഒ) പറഞ്ഞു. ഇത് തെറ്റാണെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ ഏറ്റവും കുറഞ്ഞ പിഴ ഈടാക്കാനാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോ ഓടിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 1000 രൂപ പിഴ ഈടാക്കിയത്. ശനിയാഴ്ചയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ മിനിമം പിഴയായ 1000 രൂപ ഓട്ടോ ഡ്രൈവറില്‍ നിന്നും ഈടാക്കിയത്.

Top