കൊച്ചി: വ്യത്തിയില്ലാത്തവരായി കേരളീയര്‍ മാറുന്നു എന്ന് റിപ്പോര്‍ട്ട്. രാജ്യത്ത വൃത്തിയേറിയ നഗരങ്ങളുടെ പട്ടികയില്‍ കേരളം പിന്നിലേയ്ക്ക് പോയി. രാജ്യത്തെ വൃത്തിയേറിയ 500 നഗരങ്ങളുടെ പുതിയ പട്ടിക പുറത്തുവന്നപ്പോഴാണ് കേരളത്തിന്റെ സ്ഥിതി ദയനീയമായി മാറിയത്. സംസ്ഥാനത്തെ ഒരു നഗരത്തിനു പോലും ആദ്യ 250ല്‍ എത്താനായില്ല. 2014 ലെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും കഴിഞ്ഞവര്‍ഷം 55-ാം സ്ഥാനത്തുമുണ്ടായിരുന്ന കൊച്ചി ഇത്തവണ 271-ാം സ്ഥാനത്തേക്കു വീണു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ് ഏറ്റവും ശുചിത്വമുള്ള നഗരം. ഭോപ്പാലും വിശാഖപട്ടണവും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യുപിയിലെ ഗോണ്ടയാണ് ഏറ്റവും പിന്നില്‍.
കഴിഞ്ഞവര്‍ഷം ഒന്നാമതായിരുന്ന മൈസൂരു അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 254-ാം സ്ഥാനത്തുള്ള കോഴിക്കോടാണു കേരളത്തില്‍ നിന്നുള്ള ‘ഒന്നാമന്‍’. കൊച്ചി-271, പാലക്കാട്-286, ഗുരുവായൂര്‍-306, തൃശൂര്‍-324, കൊല്ലം-365, കണ്ണൂര്‍-366, തിരുവനന്തപുരം-372, ആലപ്പുഴ-380 എന്നിങ്ങനെയാണു സംസ്ഥാനത്തെ മറ്റു നഗരങ്ങളുടെ പ്രകടനം. തുറസ്സായ സ്ഥലത്തെ വിസര്‍ജനം, ഖരമാലിന്യ സംസ്‌കരണം എന്നിവ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണു കേന്ദ്ര നഗരവികസന മന്ത്രാലയം പട്ടിക തയാറാക്കിയത്.
സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണത്തിനു മികച്ച പദ്ധതികള്‍ സമര്‍പ്പിച്ചാല്‍, ചെലവിന്റെ 35-40% വരെ നല്‍കാന്‍ കേന്ദ്രം തയാറാണ്. പാതിവഴിയിലായ പദ്ധതികളെ പൂര്‍ത്തിയാക്കാനും ശുചിത്വ ബോധവല്‍ക്കരണത്തിനും പണം ലഭിക്കും. മറ്റു സംസ്ഥാനങ്ങള്‍ 2014 മുതല്‍ കൃത്യമായി ഇതു ചെയ്യുന്നുണ്ടെങ്കിലും കേരളം അറിഞ്ഞമട്ടില്ല. അതുകൊണ്ടുതന്നെ, കേന്ദ്രത്തില്‍നിന്നു ഫണ്ട് കിട്ടിയതുമില്ല. സ്വച്ഛ് ഭാരത് പദ്ധതി ആരംഭിച്ച 2014നു ശേഷം രാജസ്ഥാന്‍ 345 കോടി രൂപ കേന്ദ്ര സഹായം നേടിയെടുത്തു. മധ്യപ്രദേശ് (302 കോടി), ഗുജറാത്ത് (270), ആന്ധ്ര (208), തമിഴ്‌നാട് (207) എന്നിവയും കൈനിറയെ പണം വാങ്ങി.
2017 റാങ്കിങ്
1. ഇന്‍ഡോര്‍ (മധ്യപ്രദേശ്) – 1807 2. ഭോപ്പാല്‍ (മധ്യപ്രദേശ് ) – 1800 3. വിശാഖപട്ടണം (ആന്ധ്ര) – 1796 4. സൂറത്ത് (ഗുജറാത്ത്) – 1762 5 മൈസൂരു (കര്‍ണാടക) – 1743 6. തിരുച്ചിറപ്പള്ളി (തമിഴ്‌നാട്) -1715 7. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ 1707 8. നവിമുംബൈ (മഹാരാഷ്ട്ര) – 1705 9. തിരുപ്പതി (ആന്ധ്ര) – 1703.86 10. വഡോദര (ഗുജറാത്ത്) – 1703.07
ന്മ മാലിന്യത്തില്‍ ആദ്യ പത്ത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മാലിന്യം ഉണ്ടാകുന്നതു ന്യൂഡല്‍ഹി നഗരത്തിലാണ്; ദിവസവും 6800 ടണ്‍. മുംബൈ (6500), ചെന്നൈ (4500), ഹൈദരാബാദ് (4200), ബെംഗളൂരു (3700), കൊല്‍ക്കത്ത (3670), അഹമ്മദാബാദ് (2300), കാണ്‍പുര്‍ (1600), പുണെ (1300), ലക്‌നൗ (1200), സൂറത്ത് (1200).
വൃത്തിയില്‍ മൊത്തത്തില്‍ പിന്നാക്കമാണെങ്കിലും രാജ്യത്തെ 10 മാതൃകാ മാലിന്യ സംസ്‌കരണ രീതികളില്‍, ആലപ്പുഴയില്‍ നടപ്പാക്കിയ ‘നിര്‍മല ഭവനം നിര്‍മല നഗരം’ പദ്ധതിയും ഉള്‍പ്പെടും. 2012 ല്‍ ആണ് പദ്ധതി തുടങ്ങിയത്. ഉറവിട മാലിന്യശേഖരണവും പൈപ് കമ്പോസ്റ്റിങ്, ബയോ ഗ്യാസ് പ്ലാന്റുകള്‍ എന്നിവയാണു വിജയത്തിനു പിന്നില്‍.