കൊറോണ തടയാൻ ഒരു വര്‍ഷം സെക്‌സ് പാടില്ല!!..നിര്‍ദേശവുമായി ഹിന്ദുമഹാസഭ

ന്യൂഡല്‍ഹി : കൊറോണ പടരാതിരിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും ദമ്പിതികള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ നിന്നും സ്‌നേഹപ്രകടനത്തില്‍ നിന്നും വിട്ട് നില്‍ക്കനാമെന്ന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് ചക്രപാണി മഹാരാജ് നിര്‍ദേശിക്കുന്നു.ഒരു വര്‍ഷം മുഴുവന്‍ ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുക. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാര്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായവരും നിര്‍ദേശം പാലിക്കണം. ആളുകള്‍ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങള്‍ ജപിക്കണം ചക്രപാണി പറഞ്ഞു.

കൂടാതെ വിമാനത്താവളത്തില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണക കുറി തൊട്ടുകൊടുക്കുയും ഗോമൂത്രം കുടിക്കാന്‍ നല്‍കുകയും വേണം. കൊവിഡ് ബാധിച്ച എല്ലാ രാജ്യത്തെ തലവന്‍മാര്‍ക്കും ഗോമൂത്രം അയച്ച് കൊടുക്കാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നതായും ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിലൂടെ പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊവിഡ് 19നെ തടയാൻ ഗോമൂത്ര പാർട്ടിയുമായി അഖില ഭാരത ഹിന്ദു മഹാസഭ. ആളുകൾ വരി നിന്നാണ് ഡൽഹിയിൽ നടന്ന ഗോമൂത്ര പാർട്ടിയിൽ ഗോമൂത്രം വാങ്ങിക്കുടിച്ചത്. ഗോമൂത്രം, ചാണകം, നെയ്യ്, പാൽ, തൈര് എന്നിവ ചേർത്തുണ്ടാക്കിയ പഞ്ചഗവ്യമെന്ന പാനീയം ചടങ്ങിൽ വച്ച് വിതരണം ചെയ്തു. യാഗ്ന എന്ന ചടങ്ങോട് കൂടിയാണ് പരിപാടി ആരംഭിച്ചത്. പശുവിനോടും വൈറസിനോടുമായിരുന്നു പ്രാർത്ഥന. വൈറസിനോട് സമാധാനപരമായി ഒഴിഞ്ഞ് പോകാനും കൂടുതൽ ആളുകളെ കൊല്ലാതിരിക്കാനും പ്രാർത്ഥിച്ചു.

വൈറസിനെ പ്രതിനിധീകരിച്ച് ഹിന്ദുക്കളുടെ ദൈവമായ നരസിംഹത്തിന്റെ വലിയ പോസ്റ്ററും പരിപാടിയിൽ വച്ചിരുന്നു. മത്സ്യ മാംസാദികൾ കഴിക്കുന്ന ആളുകളെ ശിക്ഷിക്കാനെത്തിയ അവതാരമായാണ് കൊവിഡ്-19നെ ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് വിശേഷിപ്പിച്ചത്. മാംസഭോജികൾക്കായി മാപ്പ് അപേക്ഷിച്ച ചക്രപാണി ഇന്ത്യക്കാർ ഇനി മുതൽ മാംസം കഴിക്കില്ലെന്നും അപേക്ഷിച്ചു. ‘കൊറോണ വന്നത് ആളുകൾ മൃഗങ്ങളെ കൊന്നുതിന്നുന്നത് കാരണമാണ്. അത് ആ സ്ഥലത്തെ തന്നെ തകർക്കുന്ന വിധമുള്ള ഊർജത്തെ സൃഷ്ടിക്കും.’ ചക്രപാണി പറഞ്ഞു.

ഏകദേശം ഇരുന്നൂറോളം പേരാണ് ഇന്ന് നടന്ന ഗോമൂത്ര പാർട്ടിയിൽ പങ്കെടുത്തത്. സമാനരീതിയിൽ രാജ്യത്തെ മറ്റിടങ്ങളിലും പാർട്ടി സംഘടിപ്പിക്കാനാണ് അഖില ഭാരത ഹിന്ദു മഹാസഭയുടെ തീരുമാനം. 21 വർഷത്തോളമായി തങ്ങൾ ഗോമൂത്രം കുടിക്കുന്നുണ്ടെന്നും ചാണകത്തിൽ കുളിക്കാറുണ്ടെന്നും പാർട്ടിയിൽ പങ്കെടുത്ത ഓംപ്രകാശ് എന്നയാൾ പറഞ്ഞു. ഇംഗ്ലീഷ് മരുന്നുകൾ അതിനാൽ തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. ഹിന്ദു മഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ് ഗോമൂത്രം ഉപയോഗിച്ചുണ്ടാക്കിയ പാനീയം കുടിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയുണ്ടായി. ലോകത്ത് ഇതുവരെ കൊറോണ പിടിപെട്ട് മരിച്ചത് 5000ൽ അധികം പേരാണ്. ഇതേ തുടർന്നാണ് ഗോമൂത്രം മതി വൈറസിനെ ചെറുക്കാൻ എന്ന വാദവുമായി അഖില ഭാരത ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

ശനിയാഴ്ചയായിരുന്നു ചക്രപാണിയുടെ നേതൃത്വത്തില്‍ ഹരിയാനയില്‍ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഏകദേശം 200 പേര്‍ പാര്‍ട്ടിക്കെത്തി ഗോമൂത്രം കുടിച്ചു. കൂടുതല്‍ പാര്‍ട്ടി നടത്തുമെന്നും എല്ലാവരും ഗോമൂത്രം കുടിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഗോമൂത്രം കുടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഡിസ്റ്റില്‍ ചെയ്ത മൂത്രം കുടിക്കണം. തേന്‍, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീര്‍ എന്നിവയല്‍ ഗോമൂത്രവും ചാണകവും ചേര്‍ത്ത് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top