സ്വാമിയുടെ ലിംഗം മുറിച്ചത് യുവതി തന്നെയെന്ന നിഗമനത്തില്‍ പൊലീസ്; അന്വേഷണവുമായി സഹകരിക്കാതെ സ്വാമി

തിരുവനന്തപുരം: പീഡന ശ്രമത്തിനിടയില്‍ ലിംഗം മുറിക്കപ്പെട്ട സ്വാമി ചൊലീസ് ചോദ്യം ചെയ്യുന്നതിനോട് സഹകരിക്കുന്നില്ല. സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ പൊലീസ് ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ നിഷേധാത്മക സമീപനം കൈക്കൊണ്ടത് ഈ ഘട്ടത്തില്‍ പൊലീസിനെ കഴുക്കുകയാണ്. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി തന്നെയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം യുവതിയെ പ്രകോപനത്തിലേയ്ക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

ജനനേന്ദ്രിയം മുറിക്കാനിടയായ സാഹചര്യം സംബന്ധിച്ച ചോദ്യങ്ങളോട് ഗംഗേശാനന്ദ മൗനം പാലിക്കുകയാണെന്ന് പൊലീസ് പറയുന്നു. പീഡനശ്രമത്തിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് സംഭവം നടന്നതെന്നുമാണ് സ്വാമിയുടെ വാദം. യുവതിക്ക് കാമുകന്റെ പിന്തുണ ഉണ്ടായിരുനെന്ന സ്വാമിയുടെ മൊഴി കണക്കിലെടുത്ത് അന്വേഷണം ഈ ദിശയിലും നടക്കുന്നുണ്ട്. യുവതി എന്തിനാണ് അതിക്രമം നടത്തിയതെന്ന ചോദ്യത്തിന് ഗംഗേശാനന്ദ ഇപ്പോഴും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകള്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന ആരോപണവുമായി അമ്മതന്നെ രംഗതെത്തിയത് പൊലീസിന് തലവേദനയായി. എന്നാല്‍, യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഇവരിലേയ്ക്കും അന്വേഷണം നീങ്ങുമെന്നാണ് വിവരം.

Top