കഞ്ചാവ് ഔഷധമാണ്, അത് ആരെയും അടിമയാക്കില്ലെന്ന് സ്വാമി നിത്യാനന്ദ; പിന്നാലെ ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്

കര്‍ണാടക: പ്രസംഗങ്ങളിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയ സ്വാമി നിത്യാനന്ദ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ നടത്തിയ പ്രസംഗവും പതിവുപോലെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പതിവ് തെറ്റിച്ച് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കൂടി പിന്നാലെ വന്നെന്ന് മാത്രം. കഞ്ചാവ് അപകടകാരിയല്ല,? അതൊരു ഔഷധമാണെന്നായിരുന്നു സ്വാമിയുടെ പ്രസംഗം.

പ്രസംഗത്തിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടിസയച്ചിരുന്നു. ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകാനാണ് നോട്ടീസ്.എന്നാല്‍ നോട്ടീസയച്ച ശേഷം സ്വാമി കര്‍ണാടകത്തിലെ ബിഡാഡിയിലുള്ള ആശ്രമത്തില്‍ ഇല്ല എന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്വാമിയിടെ വിവാദ പ്രസംഗമിങ്ങനെ: മദ്യത്തിന് മാത്രമേ മനുഷ്യനെ അടിമയാക്കാന്‍ കഴിയൂ… കഞ്ചാവ് ആരെയും അടിമയാക്കില്ല. അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാറില്ല. കാരണം അത് ഒരു ഔഷധമാണ്. ഞാന്‍ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയല്ല. ഞാനിത് ഉപയോഗിച്ചിട്ടുമില്ല. മദ്യം ഉപയോഗിച്ച് അതിന് അടിമയായ നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന് അടിമയായ ആരെയും ഞാന്‍ കണ്ടിട്ടില്ല. നിറുത്തണമെന്ന് തോന്നിയാല്‍ കഞ്ചാവിന്റെ ഉപയോഗം നിറുത്താം. അത് ഉപയോഗിച്ചത് മൂലം ആരോഗ്യം തകര്‍ന്നവരെയും ഞാന്‍ കണ്ടിട്ടില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top