ഷിബു എന്നാല്‍ അയ്യപ്പന്റെ അച്ഛന്‍, ശാസ്താവിന്റെ ഓരോ ലീലകള്‍;സംഘികള്‍ക്ക് ചുട്ട മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി

പലരും സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് അഭിസംബോധന ചെയ്ത് കളിയാക്കുന്നുണ്ട്. ഷിബു എന്ന് തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ‘ഷിബു ഒരു ചിന്ത’ എന്ന പേരില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദീപാനന്ദഗിരി തന്റെ എതിരാളികള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും, അങ്ങനെ വരുമ്പോള്‍ അയ്യപ്പന്റെ അച്ഛന്‍ എന്ന അര്‍ത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അതേസമയം, സംഗീത സംവിധായകന്‍ ബിജിപാലിന്റേതാണ് വാക്കുകള്‍ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ പേരും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷിബു : ഒരു ചിന്ത.
നമ്മള്‍ മലയാളികളില്‍ ചിലരുടെ പേരുകള്‍ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാള്‍, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവര്‍ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവര്‍ക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാര്‍ത്ഥത്തില്‍ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകള്‍.

Bijibal
Musicdirector

swamy 3

Top