എട്ട് സംസ്ഥാനങ്ങളിലെ ഭീകരാക്രമണം വ്യാജ ഭീഷണി..!! വ്യാജ സന്ദേശമയച്ച ലോറി ഡ്രൈവര്‍ പിടിയില്‍

ബെംഗളൂരു: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നു എന്ന ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ഭീഷണി സന്ദേശം നല്‍കിയ വ്യക്തിയെ കര്‍ണ്ണാടനക പോലീസ് അറസ്റ്റ് ചെയ്തു. 65-കാരനായ ലോറി ഡ്രൈവര്‍ സ്വാമി സുന്ദര മൂര്‍ത്തിയാണ് പോലീസിന്റെ പിടിയിലായത്.

മുമ്പും വ്യാജ സന്ദേശം നല്‍കിയതിന് പിടിയിലായ ആളാണ് സുന്ദര മൂര്‍ത്തി. ഇയാള്‍ വിരമിച്ച സൈനികനാണ്. തന്റെ മകന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടയാളാണ് . ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായിട്ടും ഇന്ത്യ വേണ്ടത്ര ജാഗ്രപുലര്‍ത്തുന്നില്ലെന്ന് തനിക്ക് തോന്നി. ഇന്ത്യയില്‍ ഭീകരാക്രമണത്തിനുള്ള സൂചനയുണ്ടെന്നുള്ള തോന്നലും എല്ലാവരും ജാഗ്രതപാലിക്കാനുമാണ് ഇത്തരത്തില്‍ ഫോണ്‍ ചെയ്യാനിടയാക്കിയതെന്നും സുന്ദര മൂര്‍ത്തി പോലീസിനോട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്ന് ബെംഗളൂരു റൂറല്‍ എസ്പി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ണാടക പോലീസിന് ലഭിച്ച ഫോണിലൂടെയുള്ള ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലടക്കം സുരക്ഷ ശക്തമാക്കിയിരുന്നു.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നായിരുന്നു ഭീഷണി.വെള്ളിയാഴ്ച വൈകീട്ടാണ് ബെംഗളൂരു സിറ്റി പോലീസിന് ഇതുസംബന്ധിച്ച ടെലഫോണ്‍ സന്ദേശം ലഭിച്ചത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ വിളിച്ചയാള്‍ സ്വാമി സുന്ദര്‍ മൂര്‍ത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനനഗരങ്ങളില്‍ ട്രെയിനുകളില്‍ ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ സന്ദേശം.

ഭീഷണി സന്ദേശത്തിന്റെ പശ്ചാലത്തലത്തില്‍ കര്‍ണാടക പോലീസ് മേധാവി മറ്റുസംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു.

Top