കൊച്ചി: കേരളം രാഷ്ട്രീയത്തിൽ ഏറെ വിവാദമമായ സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ ഒന്നാം പ്രതി സ്വപ്‌ന സുരേഷിന് ജാമ്യം.ഉപാധികളോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതി വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി. ജാമ്യം ലഭിച്ചതോടെ സ്വപ്‌ന സുരേഷിന്റെ ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റംസ്, ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ സ്വപ്നക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാം. സ്വപ്നയുടെ കരുതല്‍ തടങ്കൽ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.