കൊച്ചി: സ്വര്‍ണ്ണകള്ളകടത്ത് കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായിരിക്കയാണ് . ജലാല്‍,മുഹമ്മദ് ഷാഫി,ഹംജദ് അലി മൂന്ന് എന്ന മൂന്നുപേർ പേര്‍കൂടി അറസ്റ്റില്‍ ആയിരിക്കയാണ് .എന്നാൽ വിദേശത്തുള്ള ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് എന്‍ഐഎ. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, റമീസ്, ജലാല്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് ഇതിനകം കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കസ്റ്റംസിന് പുറമേ എന്‍ഐഎയും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ക്കുവേണ്ടിയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണ്ണം അയച്ചവര്‍ക്ക് വേണ്ടിയും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ദുബായിലുള്ള ഫൈസല്‍ ഫരീദ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതലാണ് എന്‍ഐഎ സംഘം അറസ്റ്റ് വാറന്റിന് അനുമതി തേടിയത്. എന്നാല്‍ അന്നുമുതല്‍ ഫൈസല്‍ അന്വേഷണ സംഘത്തിന്റെ ഫോണ്‍ കോളുകള്‍ ഒഴിവാക്കുകയാണ്.
ഞായറാഴ്ച വരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ഫൈസല്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്യുകയോ വിളിച്ചാല്‍ എടുക്കാതിരിക്കുന്ന അവസ്ഥയാണ്. സുഹൃത്തുക്കള്‍ വഴി അന്വേഷണ സംഘം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതായാണ് വിവരം. സുഹൃത്തിനെ വിളിച്ചാണ് ഞായറാഴ്ച കസ്റ്റംസ് സംഘം മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ അതേ സുഹൃത്തുക്കളില്‍ നിന്ന് ഫൈസല്‍ മാറിനില്‍ക്കുന്നതായാണ് വിവരം. ഫൈസല്‍ ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുഹൃത്തുക്കളുമായി അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോള്‍ കൂടെയില്ലെന്ന വിവരമാണ് ലഭിച്ചത്. റാഷിദിയിലെ വില്ലയിലും ഫൈസല്‍ തിങ്കളാഴ്ച മുതല്‍ എത്തിയിട്ടില്ല.
എന്നാല്‍ ഇതിനിടെ യുഎഇയുടെ ലോഗോ, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് യുഎഇ പൊലീസ് ഫൈസലിനെ ചോദ്യം ചെയ്‌തേക്കും. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാല്‍ ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള രണ്ട് സാധ്യതകളാണ് ഇപ്പോഴുള്ളത്. അതില്‍ ഒന്ന് എന്‍ഐഎ അന്വേഷണ സംഘം നേരിട്ട് യുഎഇയില്‍ എ്ത്തി ഫൈസലിനെ ദുബായ് പൊലീസിനെ കൊണ്ട് കസ്റ്റഡിയില്‍ എടുപ്പിച്ച് കൈമാറുക. അല്ലെങ്കില്‍ ഫൈസലിനെ നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തില്‍ കയറ്റിവിടുകയോ ചെയ്യുക. രണ്ട് രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിന് കരാറുള്ളതിനാല്‍ കൈമാറ്റത്തിന് തടസങ്ങളില്ലെന്നാണ് കരുതുന്നത്.