
കൊച്ചി:തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് സ്വപ്ന സുരേഷ് . അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചു. ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല. മാധ്യമങ്ങളോട് ഉറപ്പായും സംസാരിക്കുമെന്ന് സ്വപ്‍ന . കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയാറെടുക്കാനുള്ള സമയംവേണമെന്ന് സ്വപ്‍ന സുരേഷ് വ്യക്തമാക്കി.ജയിൽ മോചിതയായതിന് ശേഷമുള്ള സ്വപ്ന സുരേഷിന്റെ പ്രതികരണം ട്വന്റിഫോർ ന്യുസിനോടാണ് നടത്തിയത് .
ജയിൽ മോചിതയായതിന് ശേഷമുള്ള സ്വപ്ന സുരേഷിന്റെ ആദ്യ പ്രതികരണമാണിത്. തിടുക്കപ്പെട്ട് ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയാറെടുക്കാനുള്ള സമയംവേണമെന്നും സ്വപ്‍ന സുരേഷ് പറഞ്ഞു. അതേസമയം, നേതാക്കളുടെ പേരുപറയാൻ സമ്മർദ്ദമമുണ്ടായോ എന്ന ചോദ്യത്തിന് സ്വപ്‍ന പ്രതികരിച്ചില്ല.
അതേസമയം, സ്വപ്ന സുരേഷ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും ജയിലിലായ ശേഷമുണ്ടായ മാനസിക ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച ശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമുള്ള തയ്യാറെടുപ്പിലാണ് സ്വപ്നയെന്നും അമ്മ പ്രഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് സ്വപ്‌നയെന്നും അമ്മ പ്രഭ പറഞ്ഞു. കേസന്വേഷണവും ജയിൽവാസവും സ്വപ്നയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായെന്നും അമ്മ പ്രഭ പറഞ്ഞു. ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായി എന്നും അമ്മ പ്രഭ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്.നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വർണക്കളളക്കടത്ത് രാജ്യത്തിന്‍റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.