ആലഞ്ചേരിക്കെതിരായ നടപടി പോപ്പ് പിൻവലിച്ചില്ല..സഹായ മെത്രാന്മാർക്ക് അധികാരം തിരിച്ചു നല്കി

കൊച്ചി:കോടികളുടെ ഭൂമി കുംഭകോണവിവാദത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കർദിനാൾ ആലഞ്ചേരിക്കെതിരായ നടപടി പോപ്പ് പിൻവലിച്ചില്ല.എന്നാൽ എറണാകുളം -അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്മാര്‍ക്ക് ഓഗസ്റ്റ്‌ ഒന്ന് മുതല്‍ അധികാരങ്ങള്‍ തിരിച്ചു കിട്ടി .ഇതുമായി ബന്ധപ്പെട്ട് പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ജേക്കബ് മനത്തോടത്ത് ഉത്തരവിറക്കി. എടയന്ത്രത്തിനു അതിരൂപതയിലേ എല്ലാ സ്ഥാപനങ്ങളുടേയും പൂർണ്ണ ഭരണ ചുമതല്ക തിരികെ നല്കി. ജോസ് പുത്തൻ വീട്ടിൽ സഹായ മെത്രാന്‌ ആതീയ കാര്യങ്ങളുടേയും ചുമതല നല്കി. എന്നാൽ കർദിനാൾ ആലഞ്ചേരി ആ സ്ഥാനത്ത് തുടരും എങ്കിലും അതിരൂപതയുടെ ഒരു കാര്യത്തിലും ഇടപെടരുത് എന്ന വത്തിക്കാന്റെ മുൻ ഉത്തരവ് നിലനില്ക്കും. ആലഞ്ചേരിക്ക് നിലവിൽ അധികാര അവകാശങ്ങൾ ഒന്നും നല്കിയിട്ടില്ല.

ഭൂമി വില്പനയിൽ സഭയുടെ നഷ്ടം നികത്തി കൊടുക്കുകയോ, നഷ്ടപെട്ട പണമോ ഭൂമിയോ തിരികെ സ്ഥാപിക്കുകയോ ചെയ്യണം എന്ന കർശന നിർദ്ദേശം കർദിനാൾ നടപ്പാക്കാത്തതിനാലാണ്‌ അധികാരം തിരികെ കിട്ടാത്തത്.ഇതോടെ തല്‍ക്കാലം ആലഞ്ചേരി പുറത്തു തന്നെയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിവാദം കത്തി നിൽക്കയാണ് ജലന്തർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച വിവരങ്ങൾ പൂർണ്ണമായും അറിയാമായിരുന്നിട്ടും, യഥാസമയം പോലീസിനോ- അധികാരികളെയോ അറിയിക്കാതെ ബോധപൂർവം മറച്ചുവയ്കുകയും, ഇരകളെ ഭീഷണിപ്പെടുത്തിയും- പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കുകയും ചെയ്തു എന്ന പരാതി കര്ദിനാള്ക്ക് എതിരെ ഉയരുന്നത് .ഈ വിഷയത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി, അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതിയും നൽകി . പരാതി അന്വേഷണത്തിനും- നടപടികൾക്കുമായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട് .സംസ്ഥാന പോലീസ് മേധാവി അവധിയായതിനാൽ പകരം ചുമതലയുളള എ.ജി പി.ജി യാണ് പരാതി സ്വീകരിച്ച് നടപടികൾ എടുത്തത്

Top