സീറോമലബാർ സഭയിൽ കുർബാന ഉടക്ക് !പരിഷ്കരിച്ച ആരാധനക്രമം നടപ്പിലാക്കാന്‍ സഭയ്ക്ക് ബാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ ആലഞ്ചേരിയും

കുർബാന ക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ നിർദേശം നടപ്പാക്കാൻ സഭയ്ക്ക് ബാധ്യതയുണ്ടെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. സിനഡ് തീരുമാനത്തിന് പിന്തുണയുമായി ഒരു കൂട്ടം വിശ്വാസികള്‍ എറണാകുളം ബിഷപ്പ് ഹൗസിൽ എത്തി. എന്നാൽ ആരാധനാ ഏകീകരണത്തിൽ എതിർപ്പുള്ള എറണാകുളം അങ്കമാലി അതിരൂപത വൈദികർ വൈകിട്ട് ബിഷപ്പിനെ കണ്ടു വിയോജിപ്പ് അറിയിക്കും . അൾത്താരയിൽ ഐക്യം ഉണ്ടാകാതെ സഭയിൽ ഐക്യം ഉണ്ടാകില്ലെന്നാണ് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം . കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കർദിനാളിന്‍റെ ഇടയലേഖനം. ആരാധനാ ക്രമത്തിൽ അന്തിമ തീർപ്പ് മാർപാപ്പയുടെതാണെന്നും ഒരേ മനസോടെ നിർദേശം നടപ്പാക്കണമെന്നും ഇടയലേഖനത്തിൽ കർദിനാൾ ഓർമപ്പെടുത്തുന്നു .

ആരാധനക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിന് പിന്തുണയുമായി ഒരു കൂട്ടം വിശ്വാസികള്‍ എറണാകുളം ബിഷപ്സ് ഹൗസിൽ എത്തി. എന്നാൽ ആരാധനക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ രംഗത്തെത്തി . ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലുമായും വൈദികര്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട് തീരുമാനങ്ങൾ വിശദീകരിക്കും. മാർപാപ്പയുടെ നിർദേശത്തിൽ മാറ്റം വരുത്താൻ മെത്രാന്മാർക്കോ സിനഡിനോ അധികാരമില്ലെന്നാണ് ഇവരുടെ നിലപാട്. വിഷയത്തിൽ പരസ്യ പ്രതികരണവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ രംഗത്ത് വരാനും സാധ്യത ഉണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top