മാർ ആലഞ്ചേരി സത്യത്തെ ഭയക്കുന്നു,വൈദികസമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി !.തെളിവുകൾ പുറത്ത് !

കൊച്ചി:ആഗോള സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ ഭൂമി കുംഭ കോണത്തിൽ കർദിനാൾ മാർ ആലഞ്ചേരി സത്യത്തെ ഭയക്കുന്നു.തന്നെ തടഞ്ഞു വെച്ച് എന്ന് കള്ളം പറഞ്ഞു വൈദിക സമിതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ ആയിരുന്നു എന്നതിന്റെ തെളിവുകൾ ഹെറാൾഡ് പുറത്ത് വിടുന്നു .വൈദികസമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി സത്യം മറച്ചു വെക്കാനും ഫേക്ക് ആയ കത്തോലിക്കാ കോൺഗ്രസിന്റെ ന്യായീകരണ റിപ്പോർട്ട് ഇന്നലെ പുറത്ത് വിടുകയായിരുന്നു .വൈദിക സമതി കർദിനാൾ ആലച്ചേരിക്ക് കൊടുക്കുന്നതിന്റെ തെളിവാണ് ഈ ഫോട്ടോയിൽ .എന്തുകൊണ്ട് ഈ റിപ്പോർട്ടിനെ മാർ ആലഞ്ചേരി ഭയക്കുന്നു .എന്തുകൊണ്ട് ഇത് ചർച്ച ചെയ്യുന്നതിൽ നിന്നും ഒളിച്ചോടുന്നു .സുധാര്യമെങ്കിൽ എന്തിനു ഈ റിപ്പോർട്ട് പൂഴ്ത്തി പുതിയ സമിതിയെ നിയമിച്ചു ? ചോദ്യങ്ങൾ ഒരുപാട് ഉയരുമ്പോഴൽ ഒന്ന് വ്യക്തം -ഭൂമി കച്ചവടത്തിൽ വൻ ക്രമക്കേട് നടന്നിരിക്കുന്നു .ഫാ .ബെന്നി മാനാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് മാർ ആലഞ്ചേരിക്ക് കൊടുത്തിരിക്കുന്നത് .അതാണിപ്പോൾ പുറത്തുവരാതെ പൂഴ്ത്തപ്പെട്ടത് .

കർദിനാളിനു ഭൂമി കച്ചവടത്തിൽ വ്യക്തമായ പങ്കു ഉണ്ട് എന്ന് തെളിവുകൾ പുറത്തുവന്നപ്പോൾ കർദിനാളിനെ വെള്ള പൂശി എല്ലാം കച്ചവടക്കാരുടെ തലയിൽ കെട്ടിവെക്കാൻ കത്തോലിക്കാ കോൺഗ്രസ് തിടുക്കത്തിൽ ഫേക്ക് റിപ്പോർട്ട് പുറത്ത് വിടുകയായിരുന്നു .ഒറിജിനൽ റിപ്പോർട്ട് കർദിനാൾ മാർ ആലഞ്ചേരിയുടെ കൈവശം ഉള്ളത് എന്തിനു പൂഴ്ത്തിവെച്ചു ?കത്തോലിക്കാ കോൺഗ്രസിന്റെ ഇടപെടൽ ദുരൂഹമാണ് .ആർക്കുവേണ്ടിയാണ് ഇപ്പോൾ പുറത്തിറക്കിയ ഈ റിപ്പോർട്ട് എന്നോ ഇതിനു സഭാ വൈദിക പ്രെസ്‌പീറ്ററിയാൻ സമിതിക്ക് മുന്നിലും വിശ്വാസികൾക്ക് മുന്നിലും എന്ത് ആധികാരിത്തായാണ് ഉള്ളതെന്നും വ്യക്തമല്ല.REPORT-MAR-ALECHERY-herald

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സീറോ മലബാര്‍ സഭാ സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തു.പ്രശ്‌ന പരിഹാരത്തിനായി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. സഭ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ഉടന്‍ പരിഹാരം കാണാന്‍ കമ്മിറ്റിയെ നിയോഗിച്ചു.സഭ ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് സീറോ മലബാര്‍ സഭാ സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തതായി അറിയിച്ചത്. വിഷയത്തെക്കുറിച്ച് പഠിക്കാനും ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനും ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് കണ്‍വീനറായ അഞ്ചംഗ സമിതിയെയും നിയോഗിച്ചു.

മാര്‍ തോമസ് ചക്യത്ത്, മോര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങള്‍. എത്രയും പെട്ടെന്ന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തുന്നതിനും കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ മാസം 13 വരെ കാക്കനാട്ട് സെന്റ് തോമസ് മൗണ്ടില്‍ നടക്കുന്ന സിനഡില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വൈദിക സമിതി എല്ലാ ബിഷപ്പുമാര്‍ക്കും കത്ത് നല്‍കിയിരുന്നു.വിഷയം ചര്‍ച്ച ചെയ്തില്ലെങ്കില്‍ സിനഡിന് ശേഷം വൈദികരും അല്‍മായരും മറ്റ് പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിനഡില്‍ വിഷയം ചര്‍ച്ച ചെയ്തതും. 34 രൂപതകളില്‍ നിന്നുളള 59 മെത്രാന്മാരാണ് സിനഡില്‍ പങ്കെടുക്കുന്നത്.ഉദ്ഘാടന ദിവസം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയ്ക്കുണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഭൂമിയിടപാടില്‍ സാങ്കേതികമായി തെറ്റുപറ്റിയെന്നും കര്‍ദ്ദിനാള്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസം തന്നെ വിഷയം സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്തതും.

Top