
കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി കുംഭകോണം പുതിയ തലത്തിലേക്ക്. നിയമവിരുദ്ധ പ്രവർത്തനം നടന്നിട്ടും അവയെ ന്യായീകരിച്ചു കൊണ്ട് കർദിനാൾ മാർ ആലഞ്ചേരിയും പിതാവിനെ പിന്തുണക്കുന്നവരും രംഗത്ത് സജീവമാകുമ്പോൾ രൂപതയുടെ നിയമ ലംഘനത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. ഭൂമിയിടപാട് പ്രശ്നത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം വര്‍ദ്ധിപ്പാക്കാനുറച്ച് ഒരു സംഘം വൈദികര്‍. തങ്ങളുടെ മുകളില്‍ ഇങ്ങനെയൊരു തെറ്റ് കണ്ടിട്ട് തങ്ങള്‍ക്ക് പ്രതികരിക്കാതിരിക്കാനാവില്ലെന്ന് വൈദിക സമിതി അംഗം അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഈ തെറ്റ് ചൂണ്ടിക്കാട്ടി ഇത് തെറ്റാണെന്ന് ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാതിരുന്നാല്‍ ഞങ്ങള്‍ എങ്ങനെയാണ് ഞങ്ങളുടെ ജനത്തെ അഭിമുഖീകരിക്കുക? ഞങ്ങളെങ്ങനെയാണ് അവരോട് ധാര്‍മികത പറയുക? എങ്ങനെയാണ് അവരുടെ തെറ്റ് ചൂണ്ടിക്കാണിക്കുക? അവരോട് അത് ചെയ്യുത് എന്നൊക്കെ പറഞ്ഞ് നല്ലമാര്‍ഗത്തില്‍ നടത്താന്‍ ഞങ്ങള്‍ക്ക് പിന്നെ അവകാശമില്ല. കാരണം ഞങ്ങള്‍ ഇത്രയും വലിയ തെറ്റ് കണ്ടിട്ട് മൗനമായിരുന്നാല്‍ പിന്നെ ധാര്‍മികമായ ഞങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്നാണ് ഞങ്ങള്‍ വൈദിക സമൂഹം മനസിലാക്കുന്നത്.
അഞ്ച് പ്ലോട്ടുകളിലായി 36 ആധാരങ്ങളിലായാണ് ഒപ്പിട്ടിരിക്കുന്നത്. ഈ ആധാരം മുഴുവന്‍ ഒപ്പിട്ടിരിക്കുന്നത് ആലഞ്ചേരി പിതാവാണ്. മാത്രമല്ല, ഇതിന്റെ വിശദാംശങ്ങള്‍ ആലഞ്ചേരി പിതാവിനും ജോഷി പൊതുവയ്ക്കും സെബാസ്റ്റന്‍ വടക്കുമ്പാടനടക്കമുള്ള അച്ചന്മാര്‍ക്കും മാത്രമാണ് അറിയാവുന്നത്. ബാക്കിയാര്‍ക്കും രൂപതയിലെ ഒരു സമിതികള്‍ക്കും ഇതിന്റെ വിശദാംശങ്ങള്‍ അറിയില്ലഅഗസ്റ്റിന്‍ വട്ടോളി വെളിപ്പെടുത്തി.സത്യം അറിഞ്ഞപ്പോള്‍ ജനം ഇന്ന് വളരെ ശക്തമായിട്ടും പ്രതിഷേധിച്ചും സംസാരിച്ച് തുടങ്ങി.
അവര്‍ വെറുതെയിരിക്കില്ല എന്നുമാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ചെറുപ്പക്കാരുടെ ഒരു സംഘം പിതാവിനെ കാണാന്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പോയി പിതാവ് പൊതുപരിപാടിയില്‍ പങ്കെടുക്കരുത് എന്നുപറയാന്‍ ആര്‍ജ്ജവം കാണിച്ചു. അങ്കമാലി അതിരൂപതയിലെ മെത്രാന്മാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ആലഞ്ചേരിയോട് രാജിവയ്ക്കണമെന്ന് പറയാന്‍ തങ്ങളാരുമല്ല. അത് അദ്ദേഹത്തിന്റെ മനസില്‍ തോന്നേണ്ട ധാര്‍മികതയാണ്. ഞങ്ങളോട് ധാര്‍മികത ഉപദേശിക്കാന്‍ അധികാരമുള്ള ആളാണ്, നിരന്തരം പറയുന്ന ആളുമാണ്. അദ്ദേഹത്തിനാണ് തോന്നേണ്ടത്. ഒന്നോ രണ്ടോ വൈദികരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ആലഞ്ചേരിയെ അനുവദിക്കില്ലെന്നും വട്ടോളി പറഞ്ഞു.