കൊച്ചി:സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ വൈദിക സ്രേഷ്ടൻ കർദിനാൾ മാർ ആലഞ്ചേരി പ്രതിസ്ഥാനത്ത് നിൽക്കുന്ന എറണാകുളം- അങ്കമാലി അതിരൂപത ഭൂമി കുംഭകോണത്തിനു ഭീഷണിയുടെ ഒത്തുതീർപ്പിലേക്ക് . സഭ സിനഡ് നിയോഗിച്ച അഞ്ചംഗ കമ്മീഷന്‍ വൈദിക സമിതിയുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉചിതവും ക്രിയാത്മകവുമായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചതായി വൈദിക സമിതി അറിയിച്ചു.ഭൂമി കുംഭകോണത്തിൽ നാറിയ സഭയിൽ പരസ്പരം പോരാടി മുന്നോട്ട് പോവുകയും സഭയിലെ പല മ്ലേച്ഛതയും പുറത്ത് വരുകയും ചെയ്യും എന്ന തിരിച്ചറിവിലും പ്ളാഭീഷണിയിലും ‘മുഖം രക്ഷിക്കാൻ ഒത്തുതീർപ്പിലേക്ക് എത്തുക എന്നത്തിൽ സാരിയും തെറ്റും കൂടി ഒന്നിക്കുകയായിരുന്നു .തുറപ്പായി ഉയർന്നു വന്നത് ഒരു ബിഷപ്പിന്റെ തെറ്റിന്റെ കഥകൾ പുറത്തുവിടും എന്ന ഭീഷണി എന്നും ആരോപണം ഉണ്ട് .
സാമ്പത്തിക അഴിമതിയിലും സുഖലോലുപതയിലും ലൈംഗിക മ്ലേച്ഛതകളിലും അധഃപതിച്ച പുരോഹിതർ സിറോ മലബാർ സഭയെ വിഴുങ്ങിയിരിക്കുന്നു . കൂർമ്മ ബുദ്ധിക്കാരായ ഈ മെത്രാൻ സംഘവും പുരോഹിത വർഗ്ഗവും അവർക്കു ചുറ്റും സംരക്ഷണ കോട്ട കെട്ടാൻ കരിസ്മാറ്റിക് ഭ്രാന്തൻ മാരെയും ശാലോം സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തുന്നവർ വിവിജയം കൊയ്തിരിക്കുന്നു .20 വർഷത്തെ സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ വിലയിരുത്തു എവിടെയാണ് ക്രിതുവിന്റെ പ്രബോധനങ്ങൾ പ്രഘോഷിപ്പിക്കപ്പെട്ടതു ? പുരോഹിതർ ലോകമെപാടും കറങ്ങി നടന്നു പ്രവാസികളായ വിശ്വാസികളുടെ വേദനകളെ കുത്തിപ്പിഴിഞ്ഞു പണം പിരിച്ചു സ്ഥാപനവത്കരണത്തിന്റെയും ആഡംബര ജീവിത്തിന്റെയും വക്താക്കളയി മാറി.നിരന്തരം ചൂതാട്ടത്തിൽ വിജയിച്ചിരുന്നു ആലഞ്ചരി പിതാവ് ഈ കളിയിൽ അടി പതറി എന്ന പ്രചാരണത്തിന് തിരിച്ചടി .അതിനിടെ കര്‍ദ്ദിനാളും സഹായമെത്രാന്മാരും വൈദിക സമിതിയുമായി കൂടിക്കാഴ്ച നടത്തി.സഭയെ പ്രതിരോധത്തിലാക്കിയ ഭൂമിയിടപാട് വിഷയം ചര്‍ച്ചകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഒത്തുതീര്‍ക്കാനും വൈദിക സമിതിയെ അനുനയിപ്പിക്കാനുമുളള ഊര്‍ജിത ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിന്‍റെ ഭാഗമായി പ്രശ്നം പഠിക്കാന്‍ സിനഡ് നിയോഗിച്ച അഞ്ചംഗ കമ്മീഷന്‍ വൈദിക സമിതിയുമായി ആര്‍ച്ച് ബിഷപ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.
വൈദിക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ ഭൂമിയിടപാടില്‍ ഉചിതവും ക്രിയാത്മകവുമായ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. സിനഡ് കമ്മിറ്റിയംഗങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ പിതാവും വൈദിക സമിതിയംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
വൈദിക സമിതിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭൂമിയിടപാട് പ്രശ്നങ്ങളിലേക്ക് വെളിച്ചു വീശാന്‍ സഹായിച്ചെന്നും വൈദികര്‍ക്ക് അതിരൂപതയോടുളള പ്രതിബദ്ധതയുടെ തെളിവാണെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. സിനഡ് കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് കര്‍ദ്ദിനാളും ഉറപ്പു നല്‍കിയതായി വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.സിനഡ് കമ്മിറ്റിയിലെ മെത്രാന്മാര്‍ വൈദിക സമിതി നിര്‍ദേശിച്ച അന്വേഷണ കമ്മീഷനുമായും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഭൂമിയിടപാട് സഭയെ പ്രതിരോധത്തിലാക്കുകയും നാണക്കേടിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി എത്തിയ വൈദിക സമിതിയെ അനുനയിപ്പിച്ച് പ്രശ്നം ഒത്തുതീര്‍ക്കാനുളള സഭാഅധികാരികളുടെ ശ്രമം.കറ പുരണ്ട് കറുത്ത കൈകളിൽ തന്നെ ഇനിയുംമുത്തണം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളെ, നിങ്ങൾ വരി നിന്നു മുത്തണം