കണ്ണൂർ :മദ്യപിച്ച് കാലുറക്കാതെ ടി.സിദ്ദീക്ക് ഗൾഫിൽ എന്ന പ്രചാരണം സോഷ്യൽ മീഡിയായിൽ ശക്തം !!! മറുപടിയുമായി സിദ്ദീഖ് തന്നെ രംഗത്ത് എത്തിയിരിക്കയാണ് .കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിനെതിരെ സൈബര്‍ സഖാക്കളുടെ അപവാദ പ്രചാരണവും വ്യക്തിഹത്യയും എന്നാണ് വാർത്ത . കഴിഞ്ഞ ദിവസം ദുബായിലെ സന്ദര്‍ശനത്തിന് പോയ ടി. സിദ്ദീഖിനെയും കുടുംബത്തെയുമാണ് സി.പി.എം സൈബര്‍ വിഭാഗം വ്യക്തിഹത്യ നടത്തുന്നത്. ഇതിനെതിരെ ടി. സിദ്ദീഖ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ രൂപീകരണ യോഗത്തിനും, ഓണാഘോഷത്തിന്റെ സമാപനത്തിനും, കോഴിക്കോട് ഫ്രണ്ട്‌സിന്റെ പരിപാടികള്‍ക്കും ഹരിത ചന്ദ്രികയുടെ സമ്മേളനത്തിനുമായാണ് ടി. സിദ്ദീഖ് 20ാം തീയതി ദുബൈയിലെത്തിയത്. പൊതു പരിപാടികള്‍ക്ക് ശേഷം ദുബായിലെ സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മക്കള്‍ ഉള്‍പ്പെടുന്ന കുടുംബവുമൊത്തെ ഡെസേര്‍ട്ട് സഫാരിക്ക് പോയിരുന്നു. ദീര്‍ഘനേരത്തെ യാത്രക്ക് ശേഷം മരുഭൂമിയിലെത്തുമ്പോള്‍ ശക്തമായ കറ്റുണ്ടായിരുന്നു. ദീര്‍ഘമായ യാത്രക്ക് ശേഷം ഉയരമുള്ള ഒരിടത്ത് കുടുംബവുമൊത്ത് പായ വിരിച്ച് ലഘുഭക്ഷണം കഴിക്കാനായി ഇരുന്നു.
ഈ വേളയില്‍ സംസാരിച്ചിരുന്ന സിദ്ദീഖ് കുറച്ചു കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ശക്തമായ കാറ്റിലും മണലിലും പെട്ടെന്ന് കാലുറപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ ഈ ദൃശ്യങ്ങളെ കമ്മ്യൂണിസ്റ്റ് സൈബര്‍ വിഭാഗം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. മദ്യപിച്ച് കാലുറയ്ക്കാത്ത സിദ്ദീഖ് എന്ന തരത്തിലായിരുന്നു ഈ പ്രചാരണം. എന്നാല്‍ ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കാത്ത, ഒരിക്കലും മദ്യപിക്കില്ലെന്ന് ജീവിത നിഷ്ഠയുള്ള തന്റെ കുടുംബ ജീവിതത്തിലെ നിമിഷങ്ങളെ വിലകുറഞ്ഞ സി.പി.എം രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നവരെക്കുറിച്ച് സഹതാപം മാത്രമാണ് തോന്നുന്നതെന്ന് ടി. സിദ്ദീഖ് പറഞ്ഞു. സൈബര്‍ സഖാക്കളുടെ അപവാദ പ്രചാരണത്തിന് വിധേയമാകാന്‍ ഒരുക്കമല്ലെന്നും താന്‍ മദ്യപിച്ചുവെന്ന് സഖാക്കള്‍ തെളിയിക്കാനുള്ള അവസരത്തിനായി പോലീസില്‍ പരാതി നല്‍കുമെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി.