മികച്ച ഡി.സി.സി പ്രസിഡന്റ് !..ടി.സിദ്ദിഖിന്റെ ‘ബഡായി’ പൊളിച്ച് മറ്റ് ഡി.സി.സി പ്രസിഡന്റുമാര്‍

കോഴിക്കോട് :തള്ളൽ എന്നാൽ ഇതുപോലെ തന്നെ വേണം .എന്നും വിവാദത്തിൽ നിറഞ്ഞുനിൽക്കുന്ന ടി സിദ്ദിക്ക് വീണ്ടും തള്ളൽ വിവാദത്തിൽ ”അപ്പോള്‍ തന്നെ പി.ഡബ്ലു.ഡി എഞ്ചിനിയര്‍ നമുക്ക് വിളിച്ചൊരവാര്‍ഡ് തന്നു’. വെള്ളാനകളുടെ നാട് എന്ന സിനിമയില്‍ പപ്പു അവതരിപ്പിക്കുന്ന കഥാപാത്രം പോലെ അപാര തളളില്‍ കുടുക്കില്‍പ്പെട്ടു കിടക്കുകയാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ഡിസിസിയുടെ മികച്ച പ്രവര്‍ത്തനത്തിന് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം ലഭിച്ചുവെന്ന് ടി.സിദ്ദിഖ് നടത്തിയ ബഡായി പ്രചരണമാണ് അമിളിയായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം കഴിഞ്ഞ് മടങ്ങുന്നവേളയില്‍ രാഹുല്‍ ഗാന്ധി തന്നെ അനുമോദിച്ചെന്നും കേരളത്തില്‍ ഡി.സി.സിയുടെ മികച്ച പ്രവര്‍ത്തനങ്ങളില്‍ തനിക്ക് അംഗീകാരം ലഭിച്ചു എന്നും ടി.സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നത്.

തന്റെ പരാമര്‍ശത്തിനു പിന്നാലെ ടി.സിദ്ദിഖിനെ ട്രോളി മറ്റ് ഡി.സി.സി പ്രസിഡന്റുമാരും രംഗത്തുവരികയായിരുന്നു. കാറ്റിന്റെ വേഗതയില്‍ കടന്നുപോയ രാഹുല്‍ഗാന്ധി ടി.സിദ്ദിഖിനെ മാത്രം എങ്ങനെ അഭിനന്ദിച്ചെന്നും ഞങ്ങളാരും കണ്ടില്ലെന്നുമായിരുന്നു മറ്റ് ഡി.സി.സി പ്രസിഡന്റുമാരുടെ പ്രതികരണം. ടി.സിദ്ദിഖിന്റെ വ്യാജ പ്രചരണത്തിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അവര്‍. എന്നാല്‍ പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് സിദ്ദിഖിന്റെ വാദം.T SIDDIQ -FB

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവച്ചതിന് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പ്രശംസ കിട്ടിയെന്നാണ് സിദ്ദിഖ് അവകാശപ്പെടുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചെന്നും, ക്രിയാത്മകമായ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞെന്നും സിദ്ദിഖ് വിശദീകരിക്കുന്നു. പിന്നാലെ കേരളത്തിലെ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റായി രാഹുല്‍ ഗാന്ധി സിദ്ദിഖിനെ തെരഞ്ഞെടുത്തെന്ന പ്രചാരണം അദ്ദേഹത്തിന്റെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ നിറക്കുകയാണ്. ഇത് വിവാദമായതോടെയാണ് മറ്റു ചില ഡി.സി.സി പ്രസിഡന്റുമാര്‍ എ.ഐ.സി.സിയെ സമീപിച്ചത്.

സോണിയാ ഗാന്ധിയുടെ വീടിന് മുന്നില്‍ തീര്‍ത്ത ബാരിക്കേഡില്‍ കാത്തു നിന്ന സമ്മേളന പ്രതിനിധികളില്‍ ഒരാള്‍ മാത്രമായിരുന്നു സിദ്ദീഖെന്നും, പതിനഞ്ച് സക്കന്‍ഡ് സമയം മാത്രമേ ഒരാള്‍ക്ക് ഹസ്തദാനത്തിനായി രാഹുല്‍ ഗാന്ധി നല്‍കിയുള്ളൂവെന്നും പരാതിക്കാരായ ഡിസിസി പ്രസിന്റുമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ താന്‍ പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെന്നാണ് ടി.സിദ്ദിഖും പറയുന്നത്.

ടി.സിദ്ദിഖിന്റെ ‘ബഡായി’ പോസ്റ്റ് !..

കോഴിക്കോട് ഡി സി സിയിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിക്കാനും വളരെ ക്രിയാത്മകമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുവാനും അവസരം നൽകിയ ശ്രീ രാഹുൽ ഗാന്ധിക്കും ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന എന്റെ പ്രസ്ഥാനത്തിനും നന്ദി. ഏറ്റവും മികച്ച രീതിയിൽ കുടുംബ സംഗമങ്ങളും, പാർട്ടിയുടെ നയപരിപാടികളും നടപ്പാക്കിയതിന് ശ്രീ രാഹുൽഗാന്ധിയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങാൻ സാധിച്ചു. എന്നെ ഈ അഗീകാരത്തിനു അർഹനാക്കുവാൻ സഹായിച്ച. എന്നോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന കേരളത്തിലെ വിശിഷ്യാ കോഴിക്കോടിലെ എന്റെ സഹപ്രവർത്തകർക്ക് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. കേരളത്തിൽ നടന്ന ഇന്ദിരഗാന്ധി കുടുംബ സംഗമങ്ങളെ പറ്റി വളരെ വിശദമായ വിവരങ്ങൾ രാഹുൽജി മനസിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിൽ പലപ്പോഴും അത് വ്യക്തമായിരുന്നു. ഇന്ദിരാഗാന്ധി കുടുംബസംഗമം ഒരു വൻവിജയമാക്കി തീർത്ത കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ഈ അംഗീകാരം ഞാൻ സമർപ്പിക്കുന്നു.

 

 

Top