ധരിച്ചിരുന്ന വസ്ത്രം അ്ൽപം മാറി; അയാളുടെ നോട്ടം രൂക്ഷമായി: മൊബൈലിൽ വീഡിയോ പകർത്തി; ട്രെയിനിലിരുന്ന് ശരീരം മൊബൈലിൽ പകർത്തിയ യുവാവിന് പെൺകുട്ടി കൊടുത്തത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

പ്യോങ്: മി്ന്നൽ വേഗത്തിൽ പായുന്ന ബുള്ളറ്റ് ട്രെയിനിലിരുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആ യുവാവിനു തന്റെ തനി സ്വഭാവം പുറത്തു വന്നു. യുവതിയുടെ വസ്ത്രം അൽപം മാറി കിടന്നത് മുതലാക്കാൻ യുവാവ് സ്വന്തം മൊബൈലെടുത്ത് പെൺകുട്ടിയുടെ ചിത്രം പകർത്തി. എന്നാൽ, ഇയാളുടെ സീറ്റിനു പിന്നിലെ കണ്ണാടിയിൽ ഇയാളുടെ മൊബൈലിന്റെ ചിത്രം പതിഞ്ഞതു ഇയാൾ ശ്രദ്ധിച്ചില്ല. എന്നാൽ, മുന്നിലിരുന്ന യുവതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ട്രെയിനിലിരുന്ന തന്റെ ചിത്രം പകർത്തിയ യുവാവിനെ പിടികൂടിയ യുവതി, ഇയാളെ പൊലീസിലും ഏ്ൽപ്പിച്ചു.
സിംഗപ്പൂരിലാണ് സംഭവമുണ്ടായത്. ഉമാ മഹേശ്വരി എന്ന യുവതിയാണ് തന്റെ വീഡിയോ പകർത്തിയയാളുടെ വീഡിയോ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും കയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തത്.
മെയ് 13ന് നടന്ന സംഭവം എന്ന് പറഞ്ഞാണ് ഉമാ മഗേശ്വരി ഇത് വിവരിക്കുന്നത്. ഒരു സുഹൃത്തിനെ കാണാനായി ഹാർബർഫ്രണ്ടിലേക്ക് പോകാൻ ട്രെയിനിൽ കയറിയതാണ് താൻ. തനിക്കു മുന്നിലുള്ള സീറ്റിൽ വന്ന് ഇരിക്കാൻ ഇയാൾ തിടുക്കം കാട്ടുന്നത് കണ്ടു. പിന്നീട് ഇയാൾ ഫോൺ കയ്യിലെടുക്കുകയും തനിക്കു നേരെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. അയാൾക്ക് താൻ ചെയ്യുന്ന മണ്ടത്തരത്തിനേക്കുറിച്ച് മനസിലാകുന്നതിനു മുമ്പു തന്നെ അയാളുടെ വീഡിയോ താൻ പകർത്തിയെന്ന് യുവി കുറിക്കുന്നു.
അയാളോട് താൻ പിന്നീട് ദേഷ്യപ്പെട്ടു. ട്രെയിൻ ജീവനക്കാരും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തുകയും അയാളുടെ ഫോണിൽ നിന്ന് സമാനമായ നിരവധി പേരുടെ വീഡിയോകൾ കണ്ടെത്തുകയും ചെയ്തു. സൂരജ് എന്നാണ് ഇയാളുടെ പേര്. അവസാനം കാല് പിടിച്ച അയാൾ താൻ അയാൾക്ക് സഹോദരിയെപ്പോലെയാണെന്ന് വരെ പറഞ്ഞുവെന്നും ഉമ കുറിക്കുന്നു. ഇത്തരം സംഭവങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാനാണ് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുന്നതെന്നും ഉമ പോസ്റ്റിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top