
നയൻതാര പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘അറം’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നയന്‍സ് ആണ് ചിത്രത്തിന്റെ കാതല്‍. നായകനില്ലാതെ സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരമണമാണ് നയന്‍സ്. ചിത്രത്തേയും സംവിധായകൻ ഗോപി നൈനാറിനേയും അഭിനന്ദിച്ച് നടി അമല പോൾ രംഗത്തെത്തിയിരുന്നു.
എന്നാൽ അമല തമിഴ് സിനിമയെ മൊത്തത്തിൽ മോശമായി കാണിച്ചെന്ന് ആരോപിച്ച് താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. മലയാളിയായ നിങ്ങളെ താരമാക്കി വളർത്തിയത് തമിഴ് ജനതയാണെന്ന കാര്യം മറക്കരുതെന്ന് വ്യക്തമാക്കി വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്.
നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണം കൂടിയാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. നയന്‍താരയ്ക്കും ടീമിനും അഭിനന്ദനമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാതേയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു
Tags: amala-paul