
ശബരിമല: ഭക്തയായി ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തുകയും അവിടെ സൗകര്യങ്ങളില്ലെന്നും ദുരിതമാമെന്നും പരാതിപ്പെട്ടത് തമിഴ്‌നാട് ബിജെപി നേതാവ്. തമിഴ്നാട്ടിലെ ബിജെപിയുടെ സംസ്ഥാന സെക്രട്ടറി അനു ചന്ദ്രമൗലിയാണ് ഇത്തരത്തില്‍ ശബരിമലയിലെത്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് ബിജെപി നാടകമാണോ എന്ന് സംശയങ്ങള്‍ ഉയരുന്നു. ശബരിമലയിലെത്തി എതിരെ പ്രതികരണങ്ങള്‍ നടത്തിയത് പൊറാട്ട് നാടകമാണെന്നാണ് വാദങ്ങള്‍
സന്നിധാനത്തെത്തി ഭക്തയെന്ന രീതിയില്‍ സന്നിധാനത്ത് വേണ്ടത്ര സൗകര്യങ്ങളില്ലെന്നും ദുരിതമാണെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ ചെന്നൈയില്‍ നിന്ന് വന്നതാണ്..ഇവിടെ റൂമുകളോ ടോയ്‌ലറ്റുകളോ ഇല്ല..ആവശ്യത്തിന് വെള്ളംപോലും സന്നിധാനത്ത് ഒരുക്കിയിട്ടില്ല. ഇവിടെ അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അനുചന്ദ്രമൗലി പരാതിപ്പെട്ടിരുന്നു.
ഇതിനുംപുറമെ പ്രതിഷേധക്കാരുടെ ആക്രമണത്തിനിരയായ ലളിതയുടെ ഒപ്പം നിന്ന് തെറ്റായവഴിയിലൂടെ കയറിയതുകൊണ്ടാണ് അത്തരത്തില്‍ ആക്രമണം ഉണ്ടായതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലളിതയുടെ ഒപ്പം നിന്ന് അവരുടെ കൂടെ വന്നയാളെപ്പോലെ എന്തിനാണ് അനു സംസാരിച്ചതെന്നും ഭക്തയെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരാതി പറഞ്ഞതെന്നും ചോദ്യം ഉയരുകയാണ്.