ദേശസ്നേഹത്തിന്റെ കാര്യത്തില്‍ ബിജെപിയെ തിരുത്തി,മറ്റുള്ളവരുടെ രാജ്യസ്നേഹം വേറൊരാളും അളക്കേണ്ട: മോഹന്‍ ഭഗവത്

mohan-bhagwat

ന്യുഡല്‍ഹി :ദേശസ്നേഹത്തിന്റെ കാര്യത്തില്‍ ബിജെപിയെ തിരുത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഒരു വ്യക്തിയുടെ രാജ്യസ്നേഹം എത്രയുണ്ടെന്ന് വേറൊരുത്തനും അളക്കാനുള്ള അവകാശമില്ലെന്ന് ഭഗവത് പറയുന്നു.അത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും സര്‍ക്കാരാണെങ്കിലും മറ്റുള്ളവരുടെ രാജ്യസ്നേഹം പരിശോധിക്കാനുള്ള അവകാശമില്ല.

പ്രാദേശിക പത്രപ്രവര്‍ത്തകനായ വിജയ് മനോഹര്‍ തിവാരിയുടെ മൈ ഫൈവ് ഇയേഴ്‌സ് ഓഫ് ഡിസ്‌കവറിങ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു ഭഗവതിന്റെ പ്രസ്താവന. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും മുസ്‍ലിംകള്‍ ഭാരത മാതാവിനെ പൂജിക്കുന്നതില്‍ തെറ്റില്ലെന്നും മധ്യപ്രദേശില്‍ ഒരു പരിപാടിക്കിടെ ഭാഗവത് പറഞ്ഞത് വിവാദമായിരുന്നു. ജനങ്ങള്‍ക്ക് മേല്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും രാജ്യസ്നേഹം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഭഗവതിന്റെ പരാമര്‍ശം.

Top